
മുൾട്ടാൻ : പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 366
റ ൺസിനെതിരെ മറുപടിക്കിറങ്ങിയ ഇംഗ്ളണ്ട് രണ്ടാം ദിനത്തിൽ കളിനിറുത്തുമ്പോൾ 239/6 എന്ന നിലയിൽ. 127 റൺസ് പിന്നിലാണ് ഇപ്പോൾ ഇംഗ്ളണ്ട്.
ഫോമിലല്ലാത്തതിനാൽ ഒഴിവാക്കപ്പെട്ട മുൻ നായകൻ ബാബർ അസമിന് പകരം ടീമിലെത്തുകയും സെഞ്ച്വറി (118) യടിക്കുകയും ചെയ്ത കമ്രാൻ ഗുലാമിന്റെ മികവിലാണ് പാകിസ്ഥാൻ 366ലെത്തിയത്. ആദ്യ ദിനം 259/5 എന്ന നിലയിലായിരുന്ന പാകിസ്ഥാൻ ഇന്നലെ ലഞ്ചിന് ശേഷമാണ് ആൾഔട്ടായത്. തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ളണ്ടിന് വേണ്ടി ബെൻ ഡക്കറ്റ് (114) സെഞ്ച്വറി നേടി. ഒരു ഘട്ടത്തിൽ 211/2 എന്ന നിലയിലായിരുന്ന ഇംഗ്ളണ്ടിനെ നാലുവിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നർ സാജിദ് ഖാനും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഇടംകയ്യൻ സ്പിന്നർ നൊമാൻ അലിയും ചേർന്നാണ് 239/6ലെത്തിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |