SignIn
Kerala Kaumudi Online
Friday, 23 October 2026 2.17 AM IST

സൂപ്പർ ലീഗ് കേരളയിൽ ഇനി സെമി മേളം

football

കോഴിക്കോട് : സൂപ്പർ ലീഗ് കേരള ഫുട്ബാൾ ടൂർണമെന്റിന്റെ സെമി ഫൈനലുകൾ നാളെയും മറ്റന്നാളുമായി നടക്കും. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയമാണ് സെമിഫൈനലുകളുടെ വേദി. ചൊവ്വാഴ്ച നടക്കുന്ന ആദ്യ സെമിയിൽ കലിക്കറ്റ് എഫ്.സിയും തിരുവനന്തപുരം കൊമ്പൻസുമാണ് ഏറ്റുമുട്ടുന്നത്. ബുധനാഴ്ച രണ്ടാം സെമിയിൽ കണ്ണൂർ വാരിയേഴ്സ് ഫോഴ്സ കൊച്ചിയെ നേരിടും.

പ്രാഥമിക റൗണ്ടിലെ 10 മത്സരങ്ങളിൽ അഞ്ചുജയവും നാലുസമനിലകളും ഒരു തോൽവിയുമായി 19പോയിന്റുനേടി ഒന്നാമതെത്തിയത് കാലിക്കറ്റ് എഫ്.സിയാണ്. നാലുവീതം ജയവും സമനിലകളും രണ്ട് സമനിലകളുമായി 16 പോയിന്റ് നേടി ഫോഴ്സ രണ്ടാമതും കണ്ണൂർ വാരിയേഴ്സ് മൂന്നാമതുമെത്തി.കൊമ്പൻസ് മൂന്ന് ജയവും നാലു സമനിലകളും മൂന്ന് തോൽവികളും ഉൾപ്പടെ 13 പോയിന്റ് നേട‌ി നാലാമതായി.

ഈ മാസം 10ന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് ഫൈനൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360