
ജിദ്ദ: വൈഭവ് സൂര്യവംശിയെന്ന പതിമ്മൂന്നുകാരൻ ചരിത്രമെഴുതിയ ഐ.പി.എൽ മെഗാ ലേലത്തിന്റെ രണ്ടാം ദിനം നേട്ടമുണ്ടാക്കിയത് ഇന്ത്യൻ പേസർമാർ. 10.75 കോിടി രൂപയ്ക്ക് ആർ.സി.ബി സ്വന്തമാക്കിയ ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറാണ് ഇന്നലത്തെ വിലയേറിയ താരം. കഴിഞ്ഞ സീസണിലെല്ലാം സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്നു ഭുവി. ചൈന്ന സൂപ്പർ കി്ഗ്സ് താരമായിരുന്ന ദീപക്ക് ചഹറിനെ 9.25 കോടിക്ക് മുംബയ് ഇന്ത്യൻസ് സ്വന്തമാക്കി. ചൈന്നൈക്ക് താരത്തെനിലനിറുത്താൻ താത്പര്യമുണ്ടായിരുന്നെഹ്കിലും മുംബയ് വിട്ടുകൊടുത്തില്ല. മുകേഷ് കുമാറിനായി പഞ്ചാബ് കിംഗ്സും ചെന്നൈ സൂപ്പർ കിംഗ്‌ലു സജീവമായി രംഗത്തുണ്ടായിരുന്നെങ്കിലും 8 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് ആർ.ടി.എമ്മിലൂടെ നിലനിറുത്തി. മൂവരുടേയും അടിസ്ഥാന വില 2 കോടിയായിരുന്നു.
മറ്റൊരിന്ത്യൻ പേസർ ആകാശ്‌ദീപ് 8കോടിക്ക് ലക്നൗ സൂപ്പർ ജയ്ന്റ്‌സിലും ദക്ഷിണാഫ്രിക്കൻ പേസ് ഓൾറൗണ്ടർ മാർക്ക ജാൻസൺ 7 കോടിക്ക് പഞ്ചാബ് കിംഗസിലുമെത്തി. ആകാശ്ദീപിന്റെ അടിസ്ഥാന വില 1 കോടിയും ജാൻസൺന്റഏത് 1.5 കോടിയുമായിരുന്നു. ഓൾറൗണ്ടർ ക്രുനാൽ പാണ്ഡ്യയയെ 5.75 കോടിക്ക് ആർ.സി.ബി ടീമിലെത്തിച്ചു. ആദ്യ ദിവസം വാങ്ങാനാളില്ലായിരുന്ന ദേവ്‌ദത്ത് പടിക്കലിനെ അടിസ്ഥാന വിലയായ 2 കോടിക്ക് ആർ.സി.ബി സ്വന്തമാക്കി. അജിങ്ക്യ രഹാനെ, മായങ്ക് അഗർവാൾ, പ്രിഥ്വിഷാ, അർജുൻ ടെൻഡുൽക്കർ എന്നിവർ അൺസോൾഡായി. ലേലത്തിന്റെ ആദ്യ ദിവസം 27 കോടിക്ക് പന്തിനെ ലക്നൗവും 26.75കോടിക്ക് ശ്രേയസ് അയ്യരെ പഞ്ചാബ് കിംഗ്സും സ്വന്തമാക്കിയത് റെക്കാഡായിരുന്നു.
സച്ചിൻ ബേബി
മലയാള താരം സച്ചിൻ ബേബിയെ അടിസ്ഥാന വലയായ 30 ലക്ഷത്തിന് ഹൈദരാബാദ് സ്വന്തമാക്കി.
വൈഭവ് വിസ്മയം
ഐ.പി.എൽ കരാർ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവംശി. പതിമ്മൂന്നുകാരനായ ബിഹാർ സ്വദേശിയായ വൈഭവിനെ ജിദ്ദയിൽ നടന്ന ഐ.പി.എൽ മെഗാ ലേലത്തിൽ രാജസ്ഥാൻ റോയൽസ് 1.10 കോടി രൂപയ്ക്ക് സ്വന്തമാക്കി. 30 ലക്ഷമായിരുന്നു വൈഭവിന്റെ അടിസ്ഥാന വില. ഡൽഹി ക്യാപിറ്റൽസുമായുള്ള വാശിയേറിയ വിളിക്ക് ഒടുവിലാണ് വൈഭവിനെ രാജസ്ഥാൻ സ്വന്തം പാളയത്തിൽ എത്തിച്ചത്. ഒക്ടോബറിൽ ഓസ്ട്രേലിയൻ അണ്ടർ 19 ടീമിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ അണ്ടർ 19 ടീമിനായി സെഞ്ചറി നേടിയാണ് വൈഭവ് വരവറിയച്ചത്. അന്താരാഷ്ട്ര തലത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കാഡ് അന്ന് വൈഭവ് കുറിച്ചിരുന്നു. 13 വയസും 188 ദിവസവുമായിരുന്നു അന്ന് വൈഭവിന് പ്രായം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |