SignIn
Kerala Kaumudi Online
Friday, 23 October 2026 11.37 AM IST

ബാൗളേഴ്‌സ് ഡേ, പന്താട്ടം

x

സിഡ്‌നി: പതിനഞ്ച് വിക്കറ്റുകൾ വീണ ബോർഡർ ഗാവസ്‌കർ ട്രോഫി അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനം റിഷഭ് പന്തിന്റെ വെടിക്കെട്ടും അരങ്ങേറ്റക്കാരൻ വെബ്‌സ്റ്ററിന്റെ ചെറുത്ത് നിൽപ്പും ക്രിക്കറ്റ് ആരാധകരുടെ കൈയടി നേടി.

ഒന്നാം ഇന്നിംഗ്‌സ് ലീഡ് തേടി 9/1 എന്ന നിലയിൽ ഇന്നലെ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്‌ട്രേലിയയെ ഇന്ത്യ 181 റൺസിന് ഓൾഔട്ടാക്കി. 4 റൺസിന്റെ ഒന്നാം ഇന്നിം‌ഗ്‌സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യ 141/6 എന്ന നിലയിൽ പ്രതിസന്ധിയിലാണ്. 4 വിക്കറ്റ് ശേഷിക്കെ 145 റൺസിന്റെ ലീഡാണ് ഇന്ത്യയ്‌ക്കുള്ളത്. നേരത്തേ ഇന്ത്യ ആദ്യ ഇന്നിംഗ്‌സിൽ 185 റൺസിന് ഓൾഔട്ടായിരുന്നു. ഇതിനിടെ ഇന്ത്യൻ ക്യാപ്ടൻ ജസ്‌പ്രീത് ബുംറയ്‌ക്ക് പരിക്കേറ്റത് ഇന്ത്യൻ ആരാധകരെ ആശങ്കയിൽ ആഴ്‌ത്തി.

പേസാക്രമണം

ഇന്നലെ 48 ഓവറിൽ ഓസീസിന്റെ 9 വിക്കറ്റുകൾ നഷ്ടമായി. പേസർമരെ അളറ്റ് സഹായിച്ചു സിഡ്നിയിലെ പിച്ച്. ഇന്ത്യയ്ക്കായി സിറാജും ബുംറയും പ്രസിദ്ധും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. നിതീഷ് റെഡ്ഡി രണ്ട് വിക്കറ്റ് വീഴ്‌ത്തി. അർദ്ധസെഞ്ച്വറി നേടിയ അരങ്ങേറ്റക്കാരൻ വെബ്‌സ്റ്ററാണ് (105 പന്തിൽ 57) ഓസീസിന്റെ ടോപ് സ്കോറർ. മാർനസ് ലെബുഷെയ്നെ (2) പന്തിന്റെ കൈയിൽ എത്തിച്ച് ബുംറയാണ് ഇന്നലെ ഇന്ത്യൻ വിക്കറ്റ് വേട്ട തുടങ്ങിയത്. 12-ാം ഓവറിൽ കോൺസ്റ്റാസിനേയും (23), ട്രാവിസ് ഹെഡിനേയും (4) പുറത്താക്കി സിറാജ് ഓസീസിനെ 39/4 എന്ന നിലയിലാക്കി. പിന്നീട് വെബ്‌സ്റ്റർ സ്മിത്തിനൊപ്പം (33) ഓസീസിനെ വൻപ്രതിസന്ധയിൽ നിന്ന് കരകയറ്റ. 57 റൺസിന്റെ കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ ഇരുവരും ഉണ്ടാക്കി. സ്‌മിത്തിനെ പുറത്താക്കി പ്രസിദ്ധാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയവരിൽ അലക്‌സകാരെ 21 റൺസ് നേടി ഭേദപ്പെട്ട പ്രകടനം നടത്തി.

പതിവുപോലെ

ഇന്ത്യൻ മുൻനിര പതവുപോലെ ഉത്തരവാദിത്തം കാണിക്കാതെ മടങ്ങി. യശ്വസി ജയ്‌സ്വാൾ (22), കെ.എൽ രാഹുൽ (13), ശുഭ്മാൻ ഗിൽ (13), വിരാട് കൊഹ്‌ലി (6) എന്നിവർ നിരാശപ്പെടുത്തി. റിഷഭ് പന്തിന്റെ സ്ഫോടനാത്മക ബാറ്റിംഗാണ് ഇന്ത്യയ്‌ക്ക് കരുത്തായത്.33 പന്തിൽ 6 ഫോറം 4 സി‌ക്‌സുമുൾപ്പെടെ പന്ത് 61 റൺസ് നേടി. 29 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ചു പന്ത്. ഓസ്ട്രേലിയയി ടെസ്റ്റിൽ ഒരു വിദേശതാരം നേടുന്ന ഏറ്റവും വേഗമേറിയ അർദ്ധ സെ‌ഞ്ച്വറിയാണിത്. പന്തിനെ കമ്മിൻസ് പുറത്താക്കി. പിന്നാലെ നിതീഷിനെ (4) ബോളണ്ടും മടക്കി. ജഡേജയും (8), സുന്ദറുമാണ് ക്രീസിലുള്ലത്.

ബും​റ​ ​സ്കാ​ൻ​ ​ചെ​യ്തു,​
ഇ​ന്ന് ​ബാ​റ്റ് ​ചെ​യ്യാം
അ​ഞ്ചാം​ ​ടെ​സ്റ്റി​ന്റെ​ ​ര​ണ്ടാം​ ​ദി​നം​ ​പു​റം​ ​വേ​ദ​ന​യെ​ ​തു​ട​ർ​ന്ന് ​മ​ത്സ​ര​ത്തി​നി​ടെ​ ​മൈ​താ​നം​ ​വി​ട്ട​ ​ഇ​ന്ത്യ​ൻ​ ​ക്യാ​പ്ട​ൻ​ ​ജ​സ്പ്രീ​ത് ​ബും​റ​ ​​സ്കാ​ൻ​ ​ചെ​യ്തു.​ ​താ​ര​ത്തി​ന് ​ബാ​റ്റ് ​ചെ​യ്യു​ന്ന​തി​ൽ​ ​കു​ഴ​പ്പി​ല്ലെ​ന്ന് ​ഡോ​ക്ട​ർ​മാ​ർ​ ​അ​റി​യി​ച്ചു.​ ​ഇ​ന്ന് ​രാ​വി​ല​ത്തെ​ ​ശാ​രീ​രി​കാ​വ​സ്ഥ​ ​അ​നു​സ​രി​ച്ചെ​ ​ബൗ​ൾ​ ​ചെ​യ്യു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കാ​നാ​കൂ.
ബും​റ​ ​ഗ്രൗ​ണ്ട് ​വി​ട്ട​ത് ​ആ​ശ​ങ്ക​യു​യ​ർ​ത്തി​യി​രു​ന്നു.​ ലഞ്ചിന് ശേഷം ഒരോവറേ ബുംംറ എറിഞ്ഞുള്ളൂ. ​ഇ​ന്ത്യ​ൻ​ ​ടീ​മി​ലെ​ ​സപ്പോർട്ടിംഗ് സ്റ്റാ​ഫു​മാ​യി​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​പോ​യ​ ​ബും​റ​ ​മു​ൻ​ക​രു​ത​ലാ​യി​ ​സ്കാ​ൻ​ ​എ​ടു​ക്കു​ക​യാ​യി​രു​ന്നു.​ 3​ ​മ​ണി​ക്കൂ​ർ​ ​ബും​റ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​ല​വ​ഴി​ച്ചു.
ബും​റ​യു​ടെ​ ​അ​ഭാ​വ​ത്തി​ൽ​ ​വി​രാ​ട് ​കൊ​ഹ‌്ലി​യാ​ണ് ​ടീ​മി​നെ​ ​ന​യി​ച്ച​ത്.

ഇ​പ്പോ​ൾ​ ​വി​ര​മി​ക്കി​ല്ല,​​​ ​കളിക്കാത്ത​ത്
ഫോ​മി​ൽ അല്ലാത്ത​തി​നാൽ

ബോ​ർ​ഡ​ർ​ ​-​ ​ഗ​ാവ​സ്‌​ക​‌​ർ​ ​ട്രോ​ഫി​ ​പ​ര​മ്പ​ര​ ​അ​വ​സാ​നി​ക്കു​ന്ന​തോ​ടെ​ ​വി​ര​മി​ച്ചേ​ക്കു​മെ​ന്ന​ ​അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് ​വി​രാ​മ​മി​ട്ട് രോഹി​ത് ​ശ​ർ​മ്മ.​ ​വി​ര​മി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും​ ​അ​ഞ്ചാം​ ​ടെ​സ്റ്റി​ൽ​ ​നി​ന്ന് ​മാ​റി​നി​ൽ​ക്കു​ന്ന​ത് ​ഫോ​മി​ല​ല്ലാ​ത്ത​തി​നാ​ലാ​ണെ​ന്നും​ ​രോ​ഹ​ത് ​ഇ​ന്ന​ലെ​ ​വ്യ​ക്ത​മാ​ക്കി.​ ​ഇ​ന്ന​ലെ​ ​സി​ഡ്നി​ ​ടെ​സ്റ്റി​ന്റെ​ ​ലെ​ഞ്ച് ​ബ്രേ​ക്കി​ൽ​ ​ഇ​ർ​ഫാ​ൻ​ ​പ​ഠാ​ൻ,​ ​ജാ​ട്ടി​ൻ​ ​സാ​പ്രു​ ​എ​ന്നി​വ​രു​മാ​യി​ ​ന​ട​ത്തി​യ​ ​അ​ഭി​മു​ഖ​ത്തി​ലാ​ണ് ​രോ​ഹി​ത് ​ഇ​ക്കാ​ര്യം​ ​വ്യ​ക്ക​ത​മാ​ക്കി​യ​ത്.
മാ​റി​നി​ൽ​ക്കാ​നു​ള്ള​ ​തീ​രു​മാ​നം​ ​വി​ര​മി​ക്കാ​നാ​യ​ല്ല.​ ​ടെ​സ്റ്റ് ​ക്രി​ക്ക​റ്റ് ​നി​റു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് ​ചി​ന്തി​ച്ചി​ട്ട് ​പോ​ലു​മി​ല്ല.​ ​ചീ​ഫ് ​സെ​ല​ക്ട​റും​ ​പ​രി​ശീ​ല​ക​നു​മാ​യി​ ​സം​സാ​രി​ച്ചാ​ണ് ​ഈ​ ​ടെ​സ്റ്റി​ൽ​നി​ന്ന് ​വി​ട്ടു​നി​ൽ​ക്കാ​ൻ​ ​ഞാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.​ ​ഞാ​ൻ​ ​ഫോ​മി​ല​ല്ലാ​ത്ത​തി​നാ​ൽ,​ ​ഫോ​മി​ലു​ള്ള​ ​ഒ​രു​ ​താ​ര​ത്തി​ന്റെ​ ​സേ​വ​നം​ ​ഈ​ ​മ​ത്സ​ര​ത്തി​ൽ​ ​പ്ര​ധാ​ന​പ്പെ​ട്ട​താ​യ​തി​നാ​ൽ​ ​ത​ൽ​ക്കാ​ലം​ ​വി​ട്ടു​നി​ൽ​ക്കു​ന്നു.​ ​അ​തി​ന​പ്പു​റം​ ​ഇ​തേ​ക്കു​റി​ച്ച് ​ഒ​ന്നും​ ​ചി​ന്തി​ച്ചി​ട്ടി​ല്ല.​ ​ടീ​മി​ന് ​എ​ന്താ​ണോ​ ​വേ​ണ്ട​ത്,​ ​അ​തി​നാ​ണ് ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ന്ന​ത്.​ ​അ​ടു​ത്ത​ ​ആ​റു​ ​മാ​സ​ക്കാ​ല​മോ​ ​നാ​ലു​ ​മാ​സ​ക്കാ​ല​മോ​ ​എ​ന്താ​ണ് ​സം​ഭ​വി​ക്കാ​ൻ​ ​പോ​കു​ന്ന​തെ​ന്ന് ​ഞാ​ൻ​ ​ചി​ന്തി​ക്കു​ന്നി​ല്ല.​ ​ഇ​പ്പോ​ൾ​ ​എ​ന്താ​ണ് ​ആ​വ​ശ്യം​ ​എ​ന്നു​ ​മാ​ത്ര​മേ​ ​ ​നോ​ക്കു​ന്നു​ള്ളൂ.​ ​എ​ന്താ​യാ​ലും​ ​ഞാ​ൻ​ ​ഒ​രി​ട​ത്തും​ ​പോ​കു​ന്നി​ല്ല​ ​–​ ​രോ​ഹി​ത് ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360