
കൊച്ചി: പുതുവർഷത്തിൽ തകർപ്പൻ ഫോമിലുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എല്ലിൽ തുടർച്ചയായ
മൂന്നാം ജയംതേടി ഇന്ന് സ്വന്തം തട്ടകത്തിൽ നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ നേരിടും. കലൂർ ജവർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്. പുതുവർഷത്തിൽ തോൽവി വഴങ്ങാത്ത നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഹാട്രിക്ക് സമനിലകൾക്ക ് ശേഷം 2025ലെ ആദ്യ ജയം തേടിയാണ് ഇ്ന് ബ്ലാസ്റ്റേഴ്‌സിനെ നേരിടാനിറങ്ങുന്നത്.
അതേസമയം പോയിന്റ് ടേബിളിൽ ഒമ്പതാംപടിയിലാണെങ്കിലും തുടർച്ചയായി രണ്ട് മത്സരങ്ങളിൽ മിന്നും വിജയംനേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ബൂട്ടുകെട്ടുന്നത്.
ബ്ലാസ്റ്റേഴ്‌സിന്റെ മുൻനിരയും പ്രതിരോധവും മികവ് പുലർത്തുന്നു. ഇവരെ ഇണക്കിക്കൊണ്ടുപോകുന്ന നായകൻ അഡ്രിയാൻ ലൂണയുടെ കരുത്താണ് ടീമിന്റെ ശക്തി. പരിക്ക് മാറി തിരിച്ചെത്തിയ ജീസസ് ജിമിനെസിന്റെ സാന്നിദ്ധ്യവും കരുത്ത് പകരും. സസ്‌പെൻഷനെത്തുടർന്ന് കഴിഞ്ഞകളി നഷ്ടമായ മിലോസ് ഡ്രിൻസിച്ചും ഇന്നത്തെ മത്സരത്തിൽ ആദ്യഇലവനിൽ ഇടംപിടിച്ചേക്കും. നാല് മഞ്ഞക്കാർഡുകളുള്ള നവോച്ച സിംഗ് ഇന്ന് പുറത്തിരിക്കേണ്ടിവരും. സന്ദർശകരുടെ പടയോട്ടം തടഞ്ഞ് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനമാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.
മൊറോക്കൻ താരം അലായിദീൻ അജറായിയാണ് നോർത്ത് ഈസ്റ്റിന്റെ കരുത്ത്.
നേർക്കുനേർ
ഇതുവരെ മുഖാമുഖ വന്ന 23 മത്സരങ്ങളിൽ 9ൽ ബ്ലാസ്റ്റഴ്‌സ് ജയിച്ചു.6 എണ്ണം നേർത്ത് ഈസ്റ്റ് ജയിച്ചു. എണ്ണം സമനിലയായി.
ഈ സീസണിൽ നോർത്ത് ഈസ്റ്റിന്റെ തട്ടകമായ ഗുവാഹത്തിയിൽ നടന്ന നേർക്കുനേർ പോരാട്ടം സമനിലയിൽ അവസാനിച്ചിരുന്നു.
കൊച്ചിയിലെ നേർക്കുനേർ പോരാട്ടത്തിൽ ബ്ലാസ്‌റ്റേഴ്‌സിന് ഇതുവരെ യുണൈറ്റഡിനെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
പ്രതിഷേധം തുടർന്നേക്കും
ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിനെതിരായ പ്രതിഷേധം ഇന്നും തുടരാനാണ് മഞ്ഞപ്പടയുടെ തീരുമാനം. ആരാധക കൂട്ടായ്മയുമായി ഇന്നലെ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അനുരഞ്ജനചർച്ച നടത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |