SignIn
Kerala Kaumudi Online
Friday, 23 October 2026 7.55 AM IST

ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് തികച്ച് സ്റ്റീവൻ സ്മിത്ത്

smith

കൊളംബോ : ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് തികയ്ക്കുന്ന 15-ാമത്തെ അന്താരാഷ്ട്ര താരവും നാലാമത്തെ ഓസ്ട്രേലിയൻ താരവുമായി സ്റ്റീവൻ സ്മിത്ത്. കൊളംബോയിൽ ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിൽ നേരിട്ട ആദ്യ പന്തിൽ സിംഗിളെ‌ടുത്താണ് സ്മിത്ത് ഈ നാഴികക്കല്ല് താണ്ടിയത്. ഈ മത്സരത്തിൽ സ്മിത്ത് സെഞ്ച്വറി നേടുകയും ചെയ്തു. ഇന്ത്യയ്ക്കെതിരായ ബോർഡർ ഗാവസ്കർ ട്രോഫിയിൽ താരം 9999 റൺസിലെത്തിയിരുന്നു. തന്റെ 115-ാം ടെസ്റ്റിലാണ് സ്മിത്ത് ഈ നേട്ടത്തിലെത്തിയത്. ബ്രയാൻ ലാറ മാത്രമാണ് ഇതിലും കുറച്ചു ടെസ്റ്റുകളിൽ (111) നിന്ന് 10000ത്തിലെത്തിയിട്ടുള്ളത്.

10 k ക്ളബ്

സച്ചിൻ ടെൻഡുൽക്കർ - 15923

റിക്കി പോണ്ടിംഗ് - 13378

ജാക് കാലിസ് -13289

രാഹുൽ ദ്രാവിഡ് - 13288

ജോ റൂട്ട് - 12972*

അലസ്റ്റിയർ കുക്ക് - 12472

കുമാർ സംഗക്കാര - 12400

ബ്രയാൻ ലാറ -11953

ചന്ദർപോൾ - 11867

മഹേല ജയവർദ്ധനെ - 11814

അലൻ ബോർഡർ - 11174

സ്റ്റീവ് വോ - 10927

സുനിൽ ഗാവസ്കർ - 10122

യൂനിസ് ഖാൻ -10099

സ്റ്റീവ് സ്മിത്ത് - 10103*

* നിലവിൽ കളിക്കുന്നവരിൽ ജോ റൂട്ടും സ്മിത്തും മാത്രമാണ് 10000 കടന്നവർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SMITH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360