
തൃശൂർ: ക്രിക്കറ്റുമായി താരതമ്യപ്പെടുത്താനാവില്ലെങ്കിലും ഫുട്ബാളിന് രാജ്യത്ത് കൂടുതൽ അംഗീകാരം കൈവന്നിട്ടുണ്ടെന്ന് മുൻ ഇന്ത്യൻ ക്യാപ്ടനും ഫുട്ബാളറുമായ ഐ.എം. വിജയൻ. പത്മശ്രീ ലഭിച്ചശേഷം തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.എസ്.എൽ പോലുള്ള വലിയ അവസരങ്ങൾ യുവതാരങ്ങൾക്ക് മുൻപിലുണ്ട്. ഏഷ്യയിൽ നിന്ന് കൂടുതൽ ടീമുകൾക്ക് അവസരം ലഭിച്ചാൽ ഇന്ത്യക്കും ലോകകപ്പ് കളിക്കാനാകുമെന്ന്വി ജയൻ പ്രത്യാശ പ്രകടിപ്പിച്ചു. മികച്ച കുട്ടികളെ കണ്ടെത്തി ചെറുപ്രായത്തിൽ തന്നെ മികച്ച പരിശീലനവും അനുബന്ധ സൗകര്യങ്ങളും ഉറപ്പാക്കണം. അമ്മയും ഭാര്യയും നൽകിയ പിന്തുണ പ്രഫഷണൽ വളർച്ചയ്ക്ക് ഏറെ സഹായകമായിട്ടുണ്ടെന്ന് വിജയൻ വിശദീകരിച്ചു. പത്മശ്രീ പുരസ്‌കാരം ആഗ്രഹിച്ചിരുന്നു. സർവീസിൽ നിന്ന് വിരമിക്കുന്നതിന് മുമ്പ് ഭാഗ്യമായി കരുതുന്നുവന്നും അദ്ദേഹം പറഞ്ഞു.
ഐ.എം. വിജയന്റെ ഭാര്യ രാജി, പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി. ബാബു ,സെക്രട്ടറി രഞ്ജിത്ത് ബാലൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |