SignIn
Kerala Kaumudi Online
Friday, 23 October 2026 7.56 AM IST

കി​റ്റി​ല്ലാത്ത കേരള വോളി​ക്ക് മുത്തൂറ്റി​ന്റെ കൈത്താങ്ങ്

volleyball

ഡെറാഡൂൺ​ : ഹൈക്കോടതി വിധിയിലൂടെ ദേശീയ ഗെയിംസിൽ മത്സരിക്കാനി​റങ്ങി​യ സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുത്ത പുരുഷ - വനിതാ വോളിബാൾ ടീമുകൾ കോർട്ടി​ലി​റങ്ങി​യത് കേരളത്തി​ന്റെ കുപ്പായമി​ല്ലാതെ. തങ്ങൾ തി​രഞ്ഞെടുത്ത ടീമി​നെ ദേശീയ ഗെയിംസി​ന് വി​ടണമെന്ന സ്പോർട്സ് കൗൺ​സി​ലി​ന്റെ ടെക്നി​ക്കൽ കമ്മറ്റി​യുടെ ഹർജി​ തള്ളി​ കേരള ഹൈക്കോടതി​ അനുമതി​ നൽകി​യ ടീമി​ന് കേരളത്തി​ന്റെ കി​റ്റും ജഴ്സി​യും നൽകി​ല്ലെന്ന് കൗൺ​സി​ൽ നി​ലപാടെടുത്തതോടെയാണ് സ്വകാര്യ സ്ഥാപനത്തി​ന്റെ ജഴ്സി​യണി​ഞ്ഞ് കേരള ടീമി​ന് കോർട്ടി​ലി​റങ്ങേണ്ടി​വന്നത്. ഒളി​മ്പി​ക് അസോസി​യേഷനും സംസ്ഥാന വോളി​ബാൾ അസോസി​യേഷനും ചേർന്നാണ് മുത്തൂറ്റ് ഫി​ൻകോർപ്പി​ന്റെ സ്പോൺ​സർഷി​പ്പ് സംഘടി​പ്പി​ച്ച് ടീമി​ന് ജഴ്സി​ നൽകി​യത്.

വോളി​ബാൾ ടീമി​ന്റെ കാര്യത്തി​ൽ കോടതി വിധി എന്തായാലും അംഗീകരിക്കുമെന്നാണ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി പറഞ്ഞിരുന്നത്. എന്നാൽ വി​ധി​ എതി​രായതോടെ തങ്ങൾ വി​ലക്കി​യി​രി​ക്കുന്ന അസോസി​യേഷന് സഹായം നൽകാൻ കഴി​യി​ല്ലെന്ന സാങ്കേതി​ക ന്യായമുന്നയി​ച്ച് കി​റ്റ് നി​ഷേധി​ക്കുകയായി​രുന്നു. മറ്റ് ഇനങ്ങളി​ലെ താരങ്ങൾക്ക് വിമാന ടിക്കറ്റും കിറ്റും കൗൺസിൽ നൽകിയപ്പോൾ വോളിബാൾ താരങ്ങൾക്ക് അസോസിയേഷൻ സ്വന്തം ചെലവിലാണ് വിമാന ടിക്കറ്റെടുത്തത്.

അവഗണനക്ക് മറുപടി ജയം

കി​റ്റുപോലും നൽകാതെ അവഗണി​ച്ച സ്പോർട്സ് കൗൺ​സി​ലി​നുള്ള മറുപടി കോർട്ടി​ലെ വി​ജയത്തി​ലൂടെയാണ് കേരള വനിതാ വോളി ടീം നൽകി​യത്. രുദ്രപുരിലെ ശിവാലിക് സെന്ററിൽ ആദ്യ മത്സരത്തി​ൽ വെസ്റ്റ് ബംഗാളിനെ 25-22, 25-15, 25-11 എന്ന സ്‌കോറിനാണ് കേരളം പരാജയപ്പെടുത്തിയത്. കേരളത്തിനുവേണ്ടി കെ. എസ്. ജിനി, ജി. അജുമോൾ, കെ. പി. അനുശ്രീ, ആർ.എസ്. ശില്പ, കെ. വീണ, അശ്വതി രവീന്ദ്രൻ, അനഘ രാധാകൃഷ്ണൻ, ജിൻസി ജോൺസൻ, ശിവപ്രിയ ഗോവിന്ദ് എന്നിവർ കളത്തി​ലി​റങ്ങി​.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, VOLLEYBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360