SignIn
Kerala Kaumudi Online
Friday, 23 October 2026 8.27 AM IST

സാഹ ഫസ്റ്റ്ക്ളാസും അവസാനിപ്പിച്ചു

saha

കൊൽക്കത്ത : മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ മത്സരക്രിക്കറ്റിൽ നിന്ന് വിടചൊല്ലി. ഈഡൻഗാർഡൻസിൽ പഞ്ചാബിനെതിരെ നടന്ന രഞ്ജി മത്സരമായിരുന്നു സാഹയുടെ അവസാന ഫസ്റ്റ്ക്ളാസ് മത്സരം. ഈ കളിയിൽ ബംഗാൾ ഇന്നിംഗ്സ് ജയം നേടിയെങ്കിലും ക്വാർട്ടറിലേക്ക് കടക്കാനായിരുന്നില്ല.

ഇന്ത്യയ്ക്ക് വേണ്ടി 40 ടെസ്റ്റുകളും 9 ഏകദിനങ്ങളും കളിച്ചിട്ടുള്ള സാഹ 142 ഫസ്റ്റ്ക്ളാസ് മത്സരങ്ങളിൽ നിന്ന് 7169 റൺസും 346 ക്യാച്ചുകളും 38 സ്റ്റംപിംഗുകളും നടത്തിയിട്ടുണ്ട്.2021ലാണ് അവസാനമായി ടെസ്റ്റ് കളിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SAHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360