SignIn
Kerala Kaumudi Online
Friday, 23 October 2026 8.27 AM IST

കളത്തിന് പുറത്തെ പോര് മുറുകുന്നു

as

ദേശീയ ഗെയിംസിൽ കേരളത്തിന്റെ മോശം പ്രകടനത്തെച്ചൊല്ലി കേരളാ ഒളിമ്പിക് അസോസിയേഷൻ ഒരുവശത്തും കായിക വകുപ്പും സ്പോർട്‌സ് കൗൺസിലും മറുവശത്തും നിന്നുള്ള വാക് പോര് ഉച്ചസ്ഥായിയിൽ. പുട്ടടി പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഇന്നലെ പറഞ്ഞ കായിക മന്ത്രി വി.അബ്‌ദുറഹിമാൻ പി.ടി ഉഷയേയും വിമർശിച്ചു. മന്ത്രി എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെയാണെന്നാണ് കേരളാ ഒളിമ്പിക് അസോസിയേഷൻ (കെ.ഒ.എ)​ പ്രസിഡന്റ് സുനിൽ കുമാർ തിരിച്ചടിച്ചത്. അതേസമയം സുനിൽ കുമാറിനെതിരെ മുൻ ഹോക്കി താരങ്ങളുടെ സംഘടന രംഗത്തെത്തിയപ്പോൾ ദേശീയ ഗെയിംസിൽ ഒത്തുകളിച്ചെന്ന് കായിക മന്ത്രി ആരോപിച്ച ഹാൻഡ്ബോൾ താരങ്ങൾ പ്രതിഷേധവുമായി സംസ്ഥാന സ്പോ‌ർട്‌സ് കൗൺസൽ ആസ്ഥാനത്തെത്തി.

കായിക മന്ത്രി എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ: സുനിൽ കുമാ‌ർ
കായിക മന്ത്രി വി.അബ്‌ദുറഹിമാനെതിരെ രൂക്ഷ വിമർശനവുമായി ഇന്നലേയും കേരളാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ രംഗത്തെത്തി. കായികമന്ത്രി എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെയാണെന്നായിരുന്നു സുനിൽ കുമാർ ഇന്നലെ പത്രക്കുറിപ്പിൽ അഭിപ്രായപ്പെട്ടത്. ഹോക്കി അസോസിയേഷന് സഹായം നൽകിയെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം പുറത്ത് വിട്ട ഉത്തരവിന്റെ പകർപ്പുകൾ ഇ.പി ജയരാജൻ കായിക വകുപ്പ് മന്ത്രി അയിരുന്നപ്പോഴുള്ളതായിരുന്നു. അബ്‌ദുറഹിമാന്റെ കാലത്ത് ഹോക്കി അസോസിയേഷന് ആകെ ലഭിച്ചത് 5 ലക്ഷം രൂപ മാത്രമാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ വിന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് എന്ന വിഖ്യാത നോവലിലെ എട്ടുകാലിമമ്മൂഞ്ഞിനെയാണ് മന്ത്രിയുടെ അഭിപ്രായങ്ങൾ കേൾക്കുമ്പോൾ ഓർമ്മ വരുന്നത്. കായിക മേഖലയിൽ കേരളത്തിന്റെ ഇതുവരെയുള്ല നേട്ടങ്ങളെല്ലാം തന്റെ കാലത്താണെന്ന് മന്ത്രി പറയാത്തത് ഭാഗ്യമാണെന്നും സുനിൽ കുമാർ പ്രസ്താവനയിൽ പറഞ്ഞു.

പു​ട്ട​ടി​ ​പ​രാ​മ​ർ​ശ​ത്തി​ൽ​ ​ഉ​റ​ച്ച് ​കാ​യി​ക​ ​മ​ന്ത്രി

ഉ​ഷ​യ്‌ക്ക് ​ പ്ര​തി​ബ​ദ്ധ​ത​യി​ല്ല:
മന്ത്രി വി. അ​ബ്‌​ദു​റ​ഹി​മാൻ

മ​ല​പ്പു​റം​:​ ​കേ​ര​ള​ ​ഒ​ളി​മ്പി​ക് ​അ​സോ​സി​യേ​ഷ​നെ​തി​രെ​ ​പ​റ​ഞ്ഞ​തി​ൽ​ ​ഉ​റ​ച്ച് ​കാ​യി​ക​മ​ന്ത്രി​ ​വി.​അ​ബ്ദു​റ​ഹി​മാ​ൻ.​ ​​​കാ​​​യി​​​ക​​​ ​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ ​​​ഫ​​​ണ്ട് ​​​വാ​​​ങ്ങി​​​ ​​​പു​​​ട്ട​​​ടി​​​ച്ചെ​​​ന്ന് ​പ​റ​ഞ്ഞ​തി​ൽ​ ​ഉ​റ​ച്ച് ​നി​ൽ​ക്കു​ന്നു.​ ​ഭ​യ​പ്പെ​ടു​ത്ത​ൽ​ ​ഇ​ങ്ങോ​ട്ട് ​വേ​ണ്ട.​ ​ഒ​ളി​മ്പി​ക് ​അ​സോ​സി​യേ​ഷ​ന്റെ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റും​ ​വേ​ണ്ട.​ ​ജ​ന​ങ്ങ​ളു​ടെ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​മ​തി.​ ​അ​ത് ​കി​ട്ടു​ന്നു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​മ​ല​പ്പു​റ​ത്ത് ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​ഇ​ന്ത്യ​ൻ​ ​ഒ​ളി​മ്പി​ക് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​പി.​ടി.​ഉ​ഷ​യ്ക്ക് ​കേ​ര​ള​ത്തോ​ട് ​പ്ര​തി​ബ​ന്ധ​ത​യി​ല്ലെ​ന്നും​ ​മ​ന്ത്രി​ ​തു​റ​ന്ന​ടി​ച്ചു.​ ​ദേ​ശീ​യ​ ​ഗെ​യിം​സി​ൽ​ ​നി​ന്ന് ​ക​ള​രി​യെ​ ​പു​റ​ത്താ​ക്കി​യ​പ്പോ​ൾ​ ​ഇ​ട​പെ​ട്ടി​ല്ല.​ ​
ക​ള​രി​യെ​ ​മ​ത്സ​ര​ ​ഇ​ന​ത്തി​ൽ​ ​നി​ന്ന് ​മാ​റ്റ​രു​തെ​ന്ന​ ​ഡ​ൽ​ഹി​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​നി​ർ​ദ്ദേ​ശ​വും​ ​ഉ​ഷ​ ​കേ​ട്ടി​ല്ല.​ ​മെ​ഡ​ലു​ക​ളു​ടെ​ ​എ​ണ്ണം​ ​നോ​ക്കു​ക​യാ​ണെ​ങ്കി​ൽ​ ​ദേ​ശീ​യ​ ​ഗെ​യിം​സി​ൽ​ ​കേ​ര​ള​ത്തി​ന് ​അ​ത്ര​ ​വ​ലി​യ​ ​പ​രാ​ജ​യ​മൊ​ന്നും​ ​സം​ഭ​വി​ച്ചി​ട്ടി​ല്ല.​ ​ക​ള​രി​യെ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ൽ​ 19​ ​മെ​ഡ​ലു​ക​ൾ​ ​കൂ​ടി​ ​ല​ഭി​ക്കു​മാ​യി​രു​ന്നു.​ ​വി​മ​ർ​ശ​ന​ത്തി​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​ത​ന്നെ​ ​വ​രി​ല്ലാ​യി​രു​ന്നു.​ ​
കേ​ര​ള​ ​ഒ​ളി​മ്പി​ക്സ് ​അ​സോ​സി​യേ​ഷ​ൻ​ ​ഭാ​ര​വാ​ഹി​യി​ൽ​ ​നി​ന്നും​ ​പ​ദ​വി​ക്ക് ​ചേ​രാ​ത്ത​ ​ത​ര​ത്തി​ലു​ള്ള​ ​പ്ര​സ്താ​വ​ന​യു​ണ്ടാ​യി.​ ​കാ​യി​ക​ ​സം​ഘ​ട​ന​ക​ൾ​ ​എ​ല്ലാ​വ​രും​ ​പ​ണം​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്യു​ന്നു​ണ്ടെ​ന്ന് ​പ​റ​ഞ്ഞി​ട്ടി​ല്ല.​ ​എ​ന്നാ​ൽ​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്യു​ന്ന​ ​ചി​ല​ ​അ​സോ​സി​യേ​ഷ​നു​ക​ളി​ൽ​ ​ഒ​ന്നാ​ണ് ​കേ​ര​ള​ത്തി​ലെ​ ​ഹോ​ക്കി​ ​അ​സോ​സി​യേ​ഷ​ൻ.​ സ​ർ​ക്കാ​ർ​ 1,400​ഓ​ളം​ ​കോ​ടി​ ​രൂ​പ​ ​കാ​യി​ക​രം​ഗ​ത്തെ​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ ​വി​ക​സ​ന​ത്തി​നാ​യി​ ​ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്.​ ​ഇ​തി​ലൊ​ന്നും​ ​ഒ​ളി​മ്പി​ക്സ് ​അ​സോ​സി​യേ​ഷ​ന്റെ​ ​ഒ​രു​ ​പി​ന്തു​ണ​യും​ ​കി​ട്ടി​യി​ട്ടി​ല്ല.​ ​ദേ​ശീ​യ​ ​ഗെ​യിം​സി​ൽ​ ​ചി​ല​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​ഒ​ത്തു​തീ​ർ​പ്പെ​ന്ന​ ​ആ​രോ​പ​ണ​ത്തി​ൽ​ ​ഉ​റ​ച്ച് ​നി​ൽ​ക്കു​ന്നു.​ ​മെ​ഡ​ൽ​ ​തി​രി​ച്ചു​ ​ന​ൽ​കു​ന്ന​വ​ർ​ ​ന​ൽ​ക​ട്ടെ,​​​ ​പ​ക​രം​ ​സ്വ​ർ​ണം​ ​വാ​ങ്ങി​ ​വ​ര​ട്ടെ​യെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

മെ​ഡ​ലു​ക​ൾ​ ​ക​ട​ലി​ൽ​ ​എ​റി​യു​മെ​ന്ന്
ബീച്ച് ഹാ​ൻ​ഡ് ​ബോ​ൾ​ ​താ​ര​ങ്ങൾ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​കാ​യി​ക​ ​മ​ന്ത്രി​ ​വി.​അ​ബ്‌​ദു​റ​ഹി​മാ​ന്റെ​ ​ഒ​ത്തു​ക​ളി​ ​പ​രാ​മ​ർ​ശ​ത്തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​ദേ​ശീ​യ​ ​ഗെ​യിം​സി​ൽ​ ​വെ​ള്ളി​ ​മെ​ഡ​ൽ​ ​നേ​ടി​യ​ ​വ​നി​താ​ ​ബീ​ച്ച് ​ഹാ​ൻ​ഡ്ബോ​ൾ​ ​താ​ര​ങ്ങ​ൾ​ ​സം​സ്ഥാ​ന​ ​സ്പോ​ർ​ട്സ് ​കൗ​ൺ​സി​ൽ​ ​ആ​സ്ഥാ​ന​ത്ത് ​പ്ര​തി​ഷേ​ധി​ച്ചു.​ ​ടീ​മി​ലെ​ 9​ ​പേ​രാ​ണ് ​മെ​ഡ​ലു​മാ​യി​ ​പ്ര​തി​ഷേ​ധ​ത്തി​നെ​ത്തി​യ​ത്.​ ​ഒ​രാ​ഴ്ച​യ്ക്ക​കം​ ​മ​ന്ത്രി​ ​പ്ര​സ്‌​താ​വ​ന​ ​പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ​ ​പ​രീ​ശീ​ല​നം​ ​ന​ട​ത്തി​യ​ ​ശം​ഖും​മു​ഖം​ ​ബീ​ച്ചി​ലെ​ത്തി​ ​മെ​ഡ​ലു​ക​ൾ​ ​ക​ട​ലി​ൽ​ ​വ​ലി​ച്ചെ​റി​യു​മെ​ന്ന് ​താ​ര​ങ്ങ​ൾ​ ​പ​റ​ഞ്ഞു.​ ​പ്ര​തി​ഷേ​ധ​വു​മാ​യി​ ​താ​ര​ങ്ങ​ൾ​ ​എ​ത്തി​യ​തോ​ടെ​ ​‌​സ്പോ​ർ​ട്‌​സ് ​കൗ​ൺ​സി​ൽ​ ​ഗേ​റ്റ് ​അ​ട​ച്ച് ​പൂ​ട്ടി.​ ​താ​ര​ങ്ങ​ൾ​ ​ഗേ​റ്റി​ന് ​മു​ന്നി​ൽ​ ​ഇ​രു​ന്ന് ​പ്ര​തി​ഷേ​ധി​ച്ചു.​ ​ബ​ർ​ണാ​ഡ്,​ ​രേ​ഷ്‌​മ​ ​കൃ​ഷ്‌​ണ​ൻ,​ ​ആ​ർ​ച്ച,​ ​റൂ​ബി​ന​ ​ഹു​സൈ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.
മ​ന്ത്രി​ക്ക് ​തെ​റ്റി​യോ​?
ദേശീ​യ​ ​ഗെ​യിം​സി​ൽ​ ​വ​നി​താ​ ​ഹാ​ൻ​ഡ്ബോ​ൾ​ ​ടീ​മി​ന് ​വെ​ള്ളി​ ​കി​ട്ടി​യ​ത് ​ഒ​ത്തു​ക​ളി​ ​കാ​ര​ണ​മാ​ണെ​ന്നാ​ണ് ​മ​ന്ത്രി​ ​പ​റ​ഞ്ഞ​തെന്നും​ ​എ​ന്നാ​ൽ​ ​വ​നി​താ​ ​ബീ​ച്ച​ ്​ഹാ​ൻ​ഡ്ബോ​ൾ​ ​ടീ​മി​നാ​ണ് ​വെ​ള്ളി​ ​കി​ട്ടി​യ​തെന്നും പ്രതിഷവുമായെത്തിയ താരങ്ങൾ പറഞ്ഞു.​ ​
അ​തേ​സ​മ​യം​ ​ദേ​ശീ​യ​ ​ഗെ​യിം​സി​ൽ​ ​നെ​റ്റ് ​ബോ​ൾ​ ​മ​ത്സ​ര​ങ്ങ​ൾ​ക്കെ​തി​രെ​ ​ഒ​ത്തു​ക​ളി​ ​ആ​രോ​പ​ണം​ ​ഉ​യ​ർ​ന്നി​രു​ന്നു.​ ​കേ​ര​ള​ത്തി​ന്റെ​ ​വ​നി​താ​ ​ടീം​ ​ആ​ദ്യ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​റ​ഫ​റി​യു​ടെ​ ​പ​ക്ഷാ​പാ​ത​പ​ര​മാ​യ​ ​തീ​രു​മാ​ന​ങ്ങ​ളെ​ ​തു​ട​ർ​ന്നാ​ണ് ​തോ​റ്റ​തെ​ന്ന​ ്ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു.​
​തു​ട​ർ​ന്ന് ​കേ​ര​ളാ​ ​സം​ഘ​ത്തി​ന്റെ​ ​ചെ​ഫ് ​ഡി​ ​മി​ഷ​ൻ​ ​സെ​ബാ​സ്റ്റ്യ​ൻ​ ​സേ​വ്യ​ർ,​​​ ​കെ.​ഒ.​എ​ ​പ്ര​സി​ഡ​ന്റ് ​സു​നി​ൽ​കു​മാ​ർ​ ​എ​ന്നി​വ​‌​ർ​ ​പ​രാ​തി​ ​ന​ൽ​കി​യ​തി​നെ​ ​തു​ട​ർ​ന്ന് ​ഐ.​ഒ.​എ​ ​പ്ര​സി​ഡ​ന്റ് ​പി.​ടി​ ​ഉ​ഷ,​ ​എ​ത്തി​യാ​ണ് ​കാ​ര്യ​ങ്ങ​ൾ​ ​ശ​രി​യാ​ക്കി​യ​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360