SignIn
Kerala Kaumudi Online
Friday, 23 October 2026 8.27 AM IST

ബാഴ്‌സ മുന്നോട്ട്

f

ഗ്രാൻ കനാറിയ: സ്‌പാനിഷ് ലാലിഗയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബാഴ്‌സലോണ മറുപടിയില്ലാത്ത 2 ഗോളുകൾക്ക് ലാസ് പൽമാസിനെ വീഴ്‌ത്തി. രണ്ടാം പകുതിയിൽ 62-ാം മിനിട്ടിൽ ഡാനി ഓൾമോയും അധിക സമയത്ത് ഫെറാൻ ടോറസുമാണ് (90+5) ബാഴ്‌സയ്‌ക്കായി ലക്ഷ്യം കണ്ടത്. 25 മത്സരങ്ങളിൽ നിന്ന് 54 പോയിന്റായ ബാഴ്‌സ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ലാലിഗയിൽ ബാഴ്‌സയുടെ തുടർച്ചയായ അഞ്ചാം ജയമാണിത്. കഴിഞ്ഞ മത്സരത്തിൽ വലൻസിയെ 3-0ത്തിന് കീഴടക്കിയ അത്ലറ്റിക്കോ മാഡ്രിഡ് 53 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

ചെ​ൽ​സി​യെ​ ​
വീ​ഴ്‌​ത്തി​ ​വി​ല്ല

വി​ല്ലാ​പാ​ർ​ക്ക്:​ ​ഇം​ഗ്ലീ​ഷ് ​പ്രീ​മി​യ​‌​ർ​ ​ലീ​ഗിൽതു​ട​ക്ക​ത്തി​ൽ​ ​ഒ​രു​ ​ഗോ​ളി​ന് ​പി​ന്നി​ലാ​യ​ ​ശേ​ഷം​ ​ര​ണ്ട് ​ഗോ​ൾ​ ​തി​രി​ച്ച​ടി​ച്ച് ​ചെ​ൽ​സി​യെ​ ​വീ​ഴ്‌​ത്തി​ ​ആ​സ്റ്റ​ൺ​ ​വി​ല്ല​ ​(2​-1​).​
9​-ാം​ ​മി​നി​ട്ടി​ൽ​ ​എ​ൻ​സോ​ ​ഫെ​‌​ർ​ണാ​ണ്ട​സി​ലൂ​ടെ​ ​ലീ​ഡെ​ടു​ത്ത​ ​ചെ​ൽ​സി​യെ​ ​ര​ണ്ടാം​ ​പ​കു​തി​യി​ൽ​ 57,89​ ​മി​നി​ട്ടു​ക​ളി​ൽ​ ​മാ​ർ​കോ​ ​അ​സെ​ൻ​സി​യോ​ ​നേ​ടി​യ​ ​ഗോ​ളു​ക​ളി​ലൂ​ടെ​യാ​ണ് ​ആ​സ്റ്റ​ൺ​ ​വി​ല്ല​ ​ത​ക​ർ​ത്ത​ത്.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360