
മോസ്കോ : മുൻ ലോകചെസ് ചാമ്പ്യനും റഷ്യൻ ഗ്രാൻഡ് മാസ്റ്ററുമായ ബോറിസ് സ്‌പാസ്‌കി അന്തരിച്ചു. 88 വയസായിരുന്നു. റഷ്യൻ ചെസ് ഫെഡറേഷനാണ് ബോറിസ് സ്‌പാസ്‌കിയുടെ മരണ വിവരം പുറത്തുവിട്ടത്. 1969 മുതൽ 72 വരെ ലോക ചെസ് ചാമ്പ്യനായിരുന്നു. 1972ൽ നൂറ്റാണ്ടിനറെ പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തിൽ അമേരിക്കൻ ഇതിഹാസം ബോബി ഫിഷറിനോട് സ്‌പാസ്‌കി പരാജയപ്പെട്ടിരുന്നു.
1956ൽ 19-ാം വയസിൽ ആസ്റ്റർഡാമിൽ നടന്ന കാൻഡിഡേറ്റ് ചെസ് ടൂർണമെന്റിലൂടെ അരങ്ങേറ്റം കുറിച്ച സ്പാസ്കി 1962 മുതൽ 72വരെ ഏഴ് തവണ സോവിയറ്റ് ഒളിമ്പ്യാഡ് ടീമിനെ പ്രതിനിധീകരിച്ചു. 1976ൽ അദ്ദേഹം ഫ്രാൻസിലേക്ക് കുടിയേറി. 1984മുതൽ 88വരെ ചെസ് ഒളിമ്പ്യാഡിൽ ഫ്രാൻസിനെ പ്രതിനിധീകരിച്ചു.
ബട്ട്‌ലർ ഇംഗ്ലണ്ടിന്റെ ക്യാപ്ടൻ സ്ഥാനം ഒഴിയുന്നു
കറാച്ചി: ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തോടെ ഇംഗ്ലീഷ് വൈറ്റ് ബോൾ ടീമിന്റെ ക്യാപ്ടൻ സ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച് ജോസ് ബട്ട്‌ലർ. ഗ്രൂപ്പ് ബിയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇംഗ്ലണ്ട് ചാമ്പ്യൻസ് ട്രോഫയിൽ നിന്ന് പുറത്തായിക്കഴിഞ്ഞു. ഇംഗ്ലണ്ട് ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നും ഞാൻ ഒഴിയുകയാണ്. എനിക്കും ടീമിനും ഇതാണ് ശരിയായ തീരുമാം ബട്ട്‌ലർ ഇന്നലെ കറാച്ചിയിൽ പറഞ്ഞു. അതേസമയം കളക്കാരനായി ടീമിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.ഒയിൻ മോർഗന്റെ പിൻഗാമിയായി 2022 ജൂണിലാണ് ബട്ട്ലർ ഇംഗ്ലണ്ട് വൈറ്റ് ബോൾ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ആ വർഷം നടന്ന ട്വന്റി-20 ലോകകപ്പിൽ ബട്ട്ലറുടെ നേതൃത്വത്തിൽ ഇംഗ്ലണ്ട് ചാമ്പ്യൻമാരായി. എന്നാൽ തുടർന്ന് അദ്ദേഹത്തിന്റെ ക്യാപ്‌ടൻ സിയിൽ ടീമിന്റെ ഗ്രാഫ് താഴേക്ക് പോവുകയായിരുന്നു. 2023ലെ ഏകദിന ലോകകപ്പിലും 2024ലെ ട്വന്റി-20 ലോകകപ്പിലും ഇംഗ്ലണ്ടിന് കിരീടം നിലനിറുത്താനായില്ല. ഇപ്പോൾ ചാമ്പ്യൻസ് ട്രോഫിയിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്താവുകയും ചെയ്‌തു. ഏകദിനത്തിലും ട്വന്റി-20യിലുമായി അവസാനം കളിച്ച 10 മത്സരങ്ങളിൽ 1 എണ്ണത്തിൽ മാത്രമേ ഇംഗ്ലണ്ടിന് ജയിക്കാനായുള്ളൂ. ചാമ്പ്യൻസ് ട്രോഫിയിൽ കഴിഞ്ഞ മത്സരത്തിൽ അഫ്‌ഗാനിസ്ഥാനെതിരായ തോൽവിക്ക് പിന്നാലെ തന്നെ ബട്ട്‌ലർ ക്യാപ്ടൻ സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് സൂചനകൾ നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |