SignIn
Kerala Kaumudi Online
Friday, 23 October 2026 12.05 PM IST

മഴകളച്ചു, ഓസീസ് സെമിയിൽ

d

ലാഹോർ: ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് ബിയിൽ ഇന്നലെ ഓസ്ട്രേലിയയും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള മത്സം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ ഓസ്ട്രേലിയ സെമി ഫൈനൽ ഉറപ്പിച്ചു. ഇന്ന് നടക്കുന്ന ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സര ഫലത്തെ ആശ്രയിച്ചിരിക്കും അഫ്‌ഗാന്റെ സെമി പ്രവേശനം.

ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയം വേദിയായ പോരാട്ടത്തിൽ ഓസ്ട്രേലിയക്കെതിരെ ടോസ് നേടി ആദ്യം ബാറ്റ് ‌ചെയ്ത അഫ്ഗാൻ 50 ഓവറിൽ 273 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 12.5 ഓവറിൽ 109/1 എന്ന നിലയിൽ ആയിരിുമ്പോൾ മഴ കളിതടസപ്പെടുത്തുകയായിരുന്നു. പിന്നീട് മത്സരം പുനരാരംഭിക്കാനായില്ല. 40 പന്തിൽ 59 റൺസുമായി ട്രാവിസ് ഹെഡും 19 റൺസുമായി ക്യാപ്ടൻ സ്റ്റീവ് സ്‌മിത്തുമാണ് ക്രീസിൽ ഉണ്ടായിരുന്നത്. നേരത്തേ സെദിഖുള്ള അതാൽ (85),അസ്‌മത്തുള്ള ഒമ‌ർ സായി എനിവരുടെ അർദ്ധ സെഞ്ച്വറികളുടെ പിൻബലത്തിലാണ് അഫ്‌ഗാൻ 273ൽ എത്തിയത്.ഓസീസിനായി ബെൻ ഡാർഷ്യൂസ് 3 വിക്കറ്റ് വീഴ്‌ത്തി.

3 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായാണ് ഓസീസ് സെമി ഉറപ്പിച്ചത്. ഓസീസിന്റെ 2 മത്സരങ്ങൾ മഴമൂലം ഉപേക്ഷിച്ചിരുന്നു.

രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്‌ക്കും മൂന്നാം സ്ഥാനത്തുള്ല അഫ്‌ഗാനും 3 പോയിന്റ് വീതമാണുള്ളത്. ഇ

ഇന്ന് ഇംഗ്ലണ്ടിനെ തോൽപ്പിച്ചാൽ ഗ്രൂപ്പ് ചാമ്പ്യൻമാരായി ദക്ഷിണാഫ്രിക്ക സെമിയിൽ എത്തും.മഴമൂലം മത്സരം ഉപേക്ഷിച്ചാലും ദക്ഷിണാഫ്രിക്ക സെമി ഉറപ്പിക്കും.

ഇംഗ്ലണ്ട് വലിയ മാർജിനിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാലെ അഫ്‌ഗാന് സെമി സാധ്യതയുളളൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CHAMPIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360