SignIn
Kerala Kaumudi Online
Friday, 23 October 2026 10.19 AM IST

മൂന്നിലും മിന്നാൻ ഇന്ത്യ

cricket

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഇന്ന് ന്യൂസിലാൻഡിനെ നേരിടുന്നു

2.30 മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്‌സ്റ്റാറിലും ലൈവ്

ദുബായ് : ആദ്യ മത്സരത്തിൽ ബംഗ്ളാദേശിനെയും രണ്ടാം മത്സരത്തിൽ പാകിസ്ഥാനെയും തകർത്ത ഇന്ത്യൻ ടീം ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ന് കരുത്തരായ ന്യൂസിലാൻഡിനെതിരെ ഇറങ്ങുന്നു. മൂന്നിലും ജയിച്ച് ഗ്രൂപ്പ് എയിലെ ഒന്നാമന്മാരായി സെമിയിലെത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യ തോൽപ്പിച്ച രണ്ട് ടീമുകളേയും കീഴടക്കിയ ന്യൂസിലാൻഡ് റൺറേറ്റിലെ മികവുകൊണ്ട് ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാമതാണ്. ഇന്ത്യ രണ്ടാമതും.ഇന്ന് വിജയിക്കുന്നവരാകും ഗ്രൂപ്പ് ചാമ്പ്യന്മാർ.

ആദ്യ മത്സരത്തിൽ ഇന്ത്യ ബംഗ്ളാദേശിനെ ആറുവിക്കറ്റിനാണ് തോൽപ്പിച്ചത്. രണ്ടാം മത്സരത്തിൽ പാകിസ്ഥാനെ തോൽപ്പിച്ചതും ഇതേ മാർജിനിൽ. തങ്ങളുടെ ആദ്യ മത്സരത്തിൽ 60 റൺസിനായിരുന്നു പാകിസ്ഥാനെതിരെ കിവീസിന്റെ വിജയം. ബംഗ്ളാദേശിനെ കീഴടക്കിയത് അഞ്ചുവിക്കറ്റിനും. ഈ വിജയങ്ങളോടെ തന്നെ ഇരുടീമുകളും സെമിഫൈനൽ ബർത്ത് ഉറപ്പിക്കുകയും ചെയ്തു.

മത്സരഫലം നിർണായകമല്ലാത്തതിനാൽ ഇന്ത്യ ഇന്ന് പ്രധാനതാരങ്ങൾക്ക് വിശ്രമം നൽകാൻ സാദ്ധ്യതയുണ്ട്. കെ.എൽ രാഹുലിന് വിശ്രമം നൽകാൻ റിഷഭ് പന്തിനെ വിക്കറ്റ് കീപ്പറാക്കുമെന്നാണ് സൂചന. കുൽദീപിന് പകരം വരുൺ ചക്രവർത്തിയേയും അക്ഷർ പട്ടേലിന് പകരം വാഷിംഗ്ടൺ സുന്ദറിനെയും കളിപ്പിക്കാൻ സാദ്ധ്യതയുണ്ട്. രോഹിത്,വിരാട്, ശുഭ്മാൻ ഗിൽ,ശ്രേയസ് അയ്യർ തുടങ്ങിയ ബാറ്റർമാരെല്ലാം ഫോമിലായതാണ് ഇന്ത്യയുടെ കരുത്ത്. പേസർ ഷമിയും ഹാർദിക്കും കുൽദീപും അക്ഷറും ജഡേജയുമാണ് ബൗളിംഗിലെ കരുത്ത്.

‌ടൂർണമെന്റിലെ ഇതുവരെയുള്ള ഇന്ത്യയുടെ ഏറ്റവും കടുത്ത മത്സരം ഇന്നായിരിക്കും. വിൽ യംഗ്,ഡെവോൺ കോൺവോയ്, വില്യംസൺ,ടോം ലതാം,ഡാരിൽ മിച്ചൽ, ഗ്ളെൻ ഫലിപ്പ്സ് തുടങ്ങിയ മികച്ച ബാറ്റർമാരും വിൽ ഒറൂക്കെ,മാറ്റ് ഹെൻറി,ബ്രേസ്‌വെൽ,സാന്റ്നർ തുടങ്ങിയ ബൗളർമാരും കിവീസ് നിരയിലുണ്ട്.

ടീമുകൾ ഇവരിൽ നിന്ന്

ഇ​ന്ത്യ​ ​:​ ​രോ​ഹി​ത് ​ശ​ർ​മ്മ​ ​(​ക്യാ​പ്ട​ൻ​),​ ​ശു​ഭ്മാ​ൻ​ ​ഗി​ൽ​ ​(​വൈ​സ് ​ക്യാ​പ്ട​ൻ​),​വി​രാ​ട് ​കൊ​ഹ്‌​ലി,​ശ്രേ​യ​സ് ​അ​യ്യ​ർ,​ര​വീ​ന്ദ്ര​ ​ജ​ഡേ​ജ,​ ​കെ.​എ​ൽ​ ​രാ​ഹു​ൽ,​അ​ക്ഷ​ർ​ ​പ​ട്ടേ​ൽ,​ ​ഹാ​ർ​ദി​ക് ​പാ​ണ്ഡ്യ,​അ​ർ​ഷ്ദീ​പ് ​സിം​ഗ്,​ഹ​ർ​ഷി​ത് ​റാ​ണ,​കു​ൽ​ദീ​പ് ​യാ​ദ​വ്,​മു​ഹ​മ്മ​ദ് ​ഷ​മി,​ ​വ​രു​ൺ​ ​ച​ക്ര​വ​ർ​ത്തി,​ ​വാ​ഷിം​ഗ്ട​ൺ​ ​സു​ന്ദ​ർ,​ ​റി​ഷ​ഭ് ​പ​ന്ത്.

ന്യൂസിലാൻഡ് : മിച്ചൽ സാന്റ്നർ(ക്യാപ്ടൻ),ഡെവോൺ കോൺവേ,ടോം ലതാം,കേൻ വില്യംസൺ,വിൽ യംഗ്,മിച്ചൽ ബ്രേസ്‌വെൽ,മാർക്ക് ചാപ്മാൻ,ഡാരിൽ മിച്ചൽ,ഗ്ളെൻ ഫിലിപ്പ്സ്,രചിൻ രവീന്ദ്ര,നഥാൻ സ്മിത്ത്,വിൽ ഒറൂക്കെ,മാറ്റ് ഹെൻറി, ലോക്കീ ഫെർഗൂസൺ,ജേക്കബ് ഡഫി,ബെൻ സിയേഴ്സ്.

2023 നവംബർ 15ന് ലോകകപ്പിലാണ് ഇന്ത്യയും ന്യൂസിലാൻഡും ഏകദിനത്തിൽ അവസാനമായി ഏറ്റുമുട്ടിയത്. അന്ന് വിരാട് ഏകദിനത്തിലെ തന്റെ 50-ാം സെഞ്ച്വറി നേടുകയും ഷമി ഏഴുവിക്കറ്റ് നേടുകയും ചെയ്തിരുന്നു.

2024ൽ ഇന്ത്യൻ മണ്ണിൽ വച്ച് ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പര നേടിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360