SignIn
Kerala Kaumudi Online
Friday, 23 October 2026 10.19 AM IST

ഓർമ്മയിൽ നിറയുന്ന സ്പാസ്കിയുടെ കരുനീക്കം

spaskyy

കഴിഞ്ഞദിവസം അന്തരിച്ച പത്താം ലോക ചെസ് ചാമ്പ്യൻ ബോറിസ് സ്പാസ്ക്കിയെക്കുറിച്ച് പ്രമുഖ ചെസ് ഗ്രന്ഥകാരൻ പ്രബോധ് ചങ്ങനാശേരി എഴുതുന്നു

ലോകം ശീതയുദ്ധത്തിന്റെ നിഴലിലായിരുന്ന കാലത്ത് ചെസ് ബോർഡിലെ റഷ്യൻ യോദ്ധാവായിരുന്നു ബോറിസ് സ്പാസ്ക്കി.1972 ൽ ഐസ്ലാൻഡിന്റെ തലസ്ഥാനമായ റെയ് വിക്കിൽ നടന്ന അമേരിക്കൻ താരം ബോബി ഫിഷർ - സ്പാസ്ക്കി ലോകചാമ്പ്യൻഷിപ്പ് പോരാട്ടം ഇന്നും ചെസ് പ്രേമികളുടെ മനസിലുണ്ട്. ഈ ചാമ്പ്യൻഷിപ്പിൽ സ്പാസ്കി പരാജയപ്പെട്ടെങ്കിലും എക്കാലത്തെയും മഹാനായ കളിക്കാരിൽ ഒരാളായാണ് ഇദ്ദേഹത്തെ വെളിപ്പെടുത്തുന്നത്.

1969ലാണ് ആദ്യമായി സ്പാസ്കി ലോകകിരീടം നേടിയത്.ആറ് ലോക ചാമ്പ്യന്മാരെ പല മത്സരങ്ങളിലായി സ്പാസ്ക്കി തോല്പിച്ചിട്ടുണ്ട്. ബോട്ട് വിന്നിക്ക്, സ്മീ സ്ലേവ്, മിഖായേൽ ടാൽ, അനാറ്റൊലി കാർപ്പോവ്, ഗാരി കാസ്പറോവ്, ടൈഗ്രരൻ പെട്രോഷ്യൻ എന്നിവരെ അടിയറവ് പറയിച്ചിട്ടുണ്ട്. ഏതു പൊസിഷനിലും മികച്ച രീതിയിൽ കരുനീക്കം നടത്തുന്ന യൂണിവേഴ്സൽ പ്ലയർ എന്നാണ് ചെസ് വിദഗ്ദർ സ്പാസ്ക്കിയെ വിലയിരുത്തുന്നത്.നിoസോ ഇൻഡ്യൻ ഡിഫൻസ്, റയി ലോപ്പസ് മാർഷൽ അറ്റാക്ക്, സിസിലിയൻ നജ് ഡോർഫ് വേരിയേഷൻ, എന്നീ ഓപ്പണിംഗുകളിൽ വിദഗ്ധനായിരുന്നു സ്പാ സ്ക്കി.

1972ലെ ലോകചാമ്പ്യൻഷിപ്പിൽ ബോബി ഫിഷറോട് സ്പാസ്കി പരാജയപ്പെട്ടെങ്കിലും ആ മത്സരത്തിലെ 11-ാം ഗെയിം 31 നീക്കങ്ങൾ കൊണ്ട് സ്പാസ്കി ജയിച്ചത് ഇന്നും ആരാധകരുടെ മനസിലുണ്ട്. ആ മത്സരത്തിന്റെ കരുനീക്കങ്ങൾ ചുവടെ ചേർക്കുന്നു.

(സിസിലിയൻ നജ്ഡോർഫ് വേരിയേഷൻ)

വെള്ള - സ്പാസ്കി

കറുപ്പ് - ഫിഷർ

1. e4 c5 2. Nf3 d6 3. d4 cxd4 4. Nxd4 Nf6 5. Nc3 a6 6. Bg5 e6 7. f4 Qb6 8. Qd2 Qxb2 9. Nb3 Qa3 10. Bxf6 gxf6 11. Be2 h5 12. 0-0 Nc6 13. Kh1 Bd7 14. Nb1 Qb4 15. Qe3 d5 16. exd5 Ne7 17. c4 Nf5 18. Qd3 h4 19. Bg4 Nd6 20. N1d2 f5 21. a3 Qb6 22. c5 Qb5 23. Qc3 fxg4 24. a4 h3 25. axb5 hxg2+ 26. Kxg2 Rh3 27. Qf6 Nf5 28. c6 Bc8 29. dxe6 fxe6 30. Rfe1 Be7 31. Rxe6

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SPASKKY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360