SignIn
Kerala Kaumudi Online
Friday, 23 October 2026 8.28 AM IST

ഇംഗ്ളണ്ട് മൊത്തം തോൽവിയാ...!

cricket

ദക്ഷിണാഫ്രിക്ക ഏഴുവിക്കറ്റിന് ഇംഗ്ളണ്ടിനെ കീഴടക്കി

കറാച്ചി : ഈ ചാമ്പ്യൻസ് ട്രോഫിയിലെ മൂന്നാം മത്സരത്തിലും തോൽവിയേറ്റുവാങ്ങി ഇംഗ്ളണ്ട് മടങ്ങി.ഇന്നലെ ദക്ഷിണാഫ്രിക്കയോട് ഏഴ് വിക്കറ്റിനായിരുന്നു ഇംഗ്ളണ്ടിന്റെ തോൽവി. നേരത്തേ ഓസ്ട്രേലിയയോടും അഫ്ഗാനിസ്ഥാനോടും ഇംഗ്ളണ്ട് തോറ്റിരുന്നു. ഈ ടൂർണമെന്റിൽ മൂന്ന് മത്സരങ്ങളും തോറ്റ ഏകടീമും ഇംഗ്ളണ്ടാണ്.

ഇന്നലെ കറാച്ചിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് 38.2 ഓവറിൽ 179 റൺസിന് ആൾഔട്ടായി. ദക്ഷിണാഫ്രിക്ക 29.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മാർക്കോ യാൻസനും വിയാൻ മുൾഡറും രണ്ട് വിക്കറ്റ് നേടിയ കേശവ് മഹാരാജും ചേർന്നാണ് ഇംഗ്ളണ്ടിനെ ചുരുട്ടിയത്. 37 റൺസെടുത്ത ജോ റൂട്ടാണ് ഇംഗ്ളീഷ് നിരയിലെ ടോപ്സകോററർ.ഈ മത്സരത്തോടെ ക്യാപ്ടൻ സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചിരുന്ന ജോസ് ബട്ട്‌ലർ 21 റൺസെ‌ടുത്ത് പുറത്തായി.

മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റാസി വാൻഡർഡസൻ (72*) ഹെൻറിച്ച് ക്ളാസൻ (64) എന്നിവർ അർദ്ധസെഞ്ച്വറികൾ നേടി. ഈ വിജയത്തോടെ ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ബിയിൽ മൂന്ന് കളികളും ജയിച്ച് ഒന്നാമന്മാരായി.

ഇന്ത്യ ഇന്ന് ജയിച്ചാൽ സെമിയിൽ ഓസ്ട്രേലിയ എതിരാളി

ഇന്ത്യ ഇന്ന് തോറ്റാൽ സെമിയിൽ ദക്ഷിണാഫ്രിക്ക എതിരാളി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360