
ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയിലെ ഓരോ ഇന്ത്യൻ താരങ്ങളുടെയും പ്രകടനം ഇങ്ങനെ
രോഹിത് ശർമ്മ
5 ഇന്നിംഗ്സുകളിൽ നിന്ന് ഒരു അർദ്ധസെഞ്ച്വറിയടക്കം 180 റൺസ്. ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് ഫൈനലിൽ.
ശുഭ്മാൻ ഗിൽ
ബംഗ്ളാദേശിനെതിരെ സെഞ്ച്വറിയോടെ(101*)തുടക്കം. പാകിസ്ഥാനെതിരെ 46 റൺസ്. ആകെ അഞ്ചുകളികളിൽ 188 റൺസ്.
വിരാട് കൊഹ്‌ലി
പാകിസ്ഥാനെതിരെ സെഞ്ച്വറിയും (100*) ഓസ്ട്രേലിയയ്ക്ക് എതിരെ അർദ്ധസെഞ്ച്വറിയും (84). അഞ്ചുകളികളിൽ 218 റൺസ്.
ശ്രേയസ് അയ്യർ
ടൂർണമെന്റിൽ ഏറ്റവും സ്ഥിരത കാട്ടിയ ഇന്ത്യൻ ബാറ്റർ. അഞ്ചുകളികളിൽ 243 റൺസ്. 15,56,79,45,48 എന്നിങ്ങനെയായിരുന്നു സ്കോറിംഗ്.
അക്ഷർ പട്ടേൽ
ടൂർണമെന്റിൽ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ പ്രയോജനപ്പെട്ട ആൾറൗണ്ടർ. 102 റൺസും അഞ്ചുവിക്കറ്റുകളും അഞ്ച് മത്സരങ്ങളിൽ നിന്ന് സ്വന്തമാക്കി.
കെ.എൽ രാഹുൽ
ആറാം നമ്പർ പൊസിഷനിലും താൻ ടീമിന് മുതൽക്കൂട്ടാണെന്ന് തെളിയിച്ചു. നാല് ഇന്നിംഗ്സുകളിൽ നിന്ന് 140 റൺസ്. സെമിയിലും ഫൈനലിലും ചേസിംഗിൽ നിർണായക പങ്ക്. വിക്കറ്റ് കീപ്പറായും മോശമല്ലാത്ത പ്രകടനം.
ഹാർദിക് പാണ്ഡ്യ
സെക്കൻഡ് പേസറായി ഉപയോഗപ്പെടുത്തി. നാലുവിക്കറ്റ് നേടി.99 റൺസും.
രവീന്ദ്ര ജഡേജ
ഫൈനലിൽ വിജയറൺ നേടി ജഡേജ ബൗളറായാണ് കൂടുതൽ പ്രയോജനപ്പെട്ടത്.
കുൽദീപ് യാദവ്
ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്ത കുൽദീപ് അഞ്ചുകളികളിൽ നേടിയത് ഏഴുവിക്കറ്റുകൾ.
വരുൺ ചക്രവർത്തി
മൂന്ന് കളിയേ കളിച്ചുള്ളൂവെങ്കിലും 9 വിക്കറ്റുകളുമായി ഷമിക്കൊപ്പം ഇന്ത്യയുടെ ടോപ് വിക്കറ്റ് ടേക്കർ. ടൂർണമെന്റിലെ രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരൻ.
മുഹമ്മദ് ഷമി
ആദ്യ ഐ.സി.സി കിരീടത്തിൽ മുത്തമിട്ട ഷമി ഒൻപത് വിക്കറ്റുകളാണ് നേടിയത്.ബംഗ്ളാദേശിനെതിരെ അഞ്ചുവിക്കറ്റ്.
ഹർഷിത് റാണ
രണ്ട് മത്സരങ്ങളിൽ അവസരം ലഭിച്ചു. നാലുവിക്കറ്റ് നേടി.
റിഷഭ് പന്ത്, വാഷിംഗ്ടൺ സുന്ദർ,അർഷ്ദീപ് സിംഗ് എന്നിവർ ഒരു മത്സരത്തിൽ പോലും കളിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |