SignIn
Kerala Kaumudi Online
Friday, 23 October 2026 7.42 AM IST

വിരമിക്കൽ ആലോചനയിലില്ല : രോഹിത്

cricket

ദുബായ് : ഏകദിന ,ടെസ്റ്റ് ഫോർമാറ്റുകളിൽ നിന്നുകൂടി വിരമിക്കുന്നതിനെപ്പറ്റി താൻ ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ. ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് രോഹിത് നയം വ്യക്തമാക്കിയത്.

കഴിഞ്ഞ വർഷം ലോകകപ്പ് നേടിയപ്പോൾ രോഹിത് ട്വന്റി-20 ഫോർമാറ്റിൽ നിന്ന് വിരമിച്ചിരുന്നു. ഈ മാതൃകയിൽ ചാമ്പ്യൻസ് ട്രോഫി നേടിയാൽ ഏകദിനത്തിൽ നിന്നും വിരമിക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ ഇതെല്ലാം തള്ളിക്കളഞ്ഞാണ് രോഹിത് സംസാരിച്ചത്. വിരമിക്കുന്നതിനെക്കുറിച്ച് താൻ ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും ഇനിയുള്ള കാര്യങ്ങൾ വരുന്നതുപോലെ വരട്ടെയെന്നുമാണ് രോഹിത് പറഞ്ഞത്.

അടുത്ത മാസം 30ന് 38-ാം പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുകയാണ് രോഹിത്. ടെസ്റ്റിലും ഏകദിനത്തിലുമാണ് ഇപ്പോൾ കളിക്കുന്നത്. ഈ രണ്ട് ഫോർമാറ്റുകളിലും കുറച്ചുനാളായി മികച്ച ഫോമിലുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ചാമ്പ്യൻസ് ട്രോഫി ജയിച്ചാൽ സ്വയം വിരമിക്കുമെന്നും കിരീടം കിട്ടിയില്ലെങ്കിൽ സെലക്ടർമാർ മാറ്റുമെന്നുമുള്ള സൂചനകൾ ശക്തമായിരുന്നത്. 2027ലാണ് അടുത്ത ഏകദിന ലോകകപ്പ്. അതുവരെ രോഹിത് ടീമിൽ തുടരുമോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

ജഡേജയും വിരമിക്കുന്നില്ല

ചാമ്പ്യൻസ് ട്രോഫിയോടെ താൻ ഇന്ത്യൻ ടീമിൽ നിന്ന് വിരമിക്കുമെന്ന വാർത്തകൾ തള്ളിക്കളഞ്ഞ് രവീന്ദ്ര ജഡേജ. കഴിഞ്ഞ വർഷം ലോകകപ്പിന് ശേഷം ജഡേജ വിരാടിനും രോഹിതിനും പിന്നാലെ ട്വന്റി-20 ഫോർമാറ്റിൽ നിന്ന് വിരമിച്ചിരുന്നു. എന്നാൽ ഏകദിനഫോർമാറ്റിൽ തുടർന്നും കളിക്കാനാണ് തന്റെ തീരുമാനമെന്ന് 36കാരനായ ജഡേജ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, ROHIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360