
1. ടോസ് നഷ്ടമായിട്ടും മനസാന്നിദ്ധ്യം നഷ്ടമാകാതെ സ്പിന്നർമാരെ കൃത്യമായി വിനിയോഗിച്ച് കിവീസ് ബാറ്റിംഗിനെ നിയന്ത്രിക്കാൻ രോഹിതിന് കഴിഞ്ഞു.
2. രണ്ട് വിക്കറ്റ് വീതം വീഴ്ത്തി വരുണും കുൽദീപും ഒരു വിക്കറ്റുമായി ജഡേജയും ക്യാപ്ടന്റെ പ്രതീക്ഷ കാത്തു.
3. കൃത്യമായ ഇടവേളകളിൽ വിക്കറ്റെടുത്ത് കൂട്ടുകെട്ടുകൾ സൃഷ്ടിക്കാനുള്ള കിവികളുടെ ശ്രമം തകർത്തു.
4. വിക്കറ്റ് വീഴ്ത്താനായില്ലെങ്കിലും എട്ടോവറിൽ 29 റൺസ് മാത്രം നൽകിയ അക്ഷർ പട്ടേൽ റൺറേറ്റ് ഉയരാതെ നോക്കി.
5. നായകന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രോഹിത് ബാറ്റുവീശി മികച്ച തുടക്കം നൽകി. ഗില്ലും ശ്രേയസും അക്ഷറും രാഹുലും ചേസിംഗിന് ഭംഗം വരാതെ നോക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |