
പാട്ന : ബിഹാറിൽ നടക്കുന്ന ദേശീയ യൂത്ത് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനം കേരളത്തിന് ഒരു വെള്ളി മാത്രം. ആൺകുട്ടികളുടെ ഹൈജമ്പിൽ ദേവക് ഭൂഷണാണ് വെള്ളി നേടിയത്. 2.04 മീറ്ററാണ് ദേവക് ക്ളിയർ ചെയ്തത്.ഇതേ ഉയരംതന്നെ കുറഞ്ഞ ചാൻസിൽ ക്ളിയർ ചെയ്ത ജാർഖണ്ഡിന്റെ അഫോസ് അഹമ്മദിനാണ് സ്വർണം. ആൺകുട്ടികളുടെ 5 കി.മീ നടത്തത്തിൽ ഉത്തർപ്രദേശിന്റെ നിതിൻ ഗുപ്ത തന്റെ പേരിലുണ്ടായിരുന്ന ദേശീയ റെക്കാഡ് തിരുത്തിക്കുറിച്ചു. ആൺകുട്ടികളുടെ 100 മീറ്ററിൽ കർണാടകയുടെ പി.ചിരാന്തും പെൺകുട്ടികളുടെ 100 മീറ്ററിൽ ഹരിയാനയുടെ ആരതിയും ഒന്നാമതെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |