SignIn
Kerala Kaumudi Online
Saturday, 24 October 2026 2.12 PM IST

ബ്ളാസ്റ്റേഴ്സിന് ഇന്ന് ലാസ്റ്റ് മാച്ച്

kerala-blasters

കേരള ബ്ളാസ്റ്റേഴ്സ് Vs ഹൈദരാബാദ് എഫ്.സി

7.30 pm മുതൽ

സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്സ്റ്റാറിലും ലൈവ്

ഹൈദരാബാദ് : കളിക്കളങ്ങളിലെ വിജയങ്ങളും ഗാലറിയിലെ ആരാധകരും കൈവിട്ട കേരള ബ്ളാസ്റ്റേഴ്സ് എഫ്.സിക്ക് ഇന്ന് ഈ സീസണിലെ അവസാന മത്സരം. മുൻ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്.സിയാണ് പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തുള്ള ബ്ളാസ്റ്റേഴ്സിന്റെ അവസാന എതിരാളികൾ. ഹൈദരാബാദിന്റെ തട്ടകത്തിലാണ് ഇന്നത്തെ മത്സരം.

ഈ സീസണിലെ 23 മത്സരങ്ങളിൽ എട്ടെണ്ണത്തിൽ മാത്രം ജയിക്കാനായ ബ്ളാസ്റ്റേഴ്സ് നാലു സമനിലകളും വഴങ്ങി. ബാക്കി 11കളികളിൽ തോറ്റു. 28 പോയിന്റുമായാണ് മഞ്ഞക്കുപ്പായക്കാർ ഒൻപതാം സ്ഥാനത്തുള്ളത്. 2022ലെ ഫൈനലിൽ ബ്ളാസ്റ്റേഴ്സിനെ കീഴടക്കി കിരീടം നേടിയവരാണ് ഹൈദരാബാദ് എഫ്.സിയെങ്കിലും നിലവിലെ സ്ഥിതിയിൽ ബ്ളാസ്റ്റേഴ്സിനെക്കാൾ മോശമാണ്. ബ്ളാസ്റ്റേഴ്സിനെക്കാൾ മുന്നേ ഇക്കുറി പ്ളേഓഫ് കടക്കില്ലെന്ന് അവർ ഉറപ്പിച്ചിരുന്നു. ഈ സീസണിൽ ഇതുവരെ കളിച്ച 23 മത്സരങ്ങളിൽ നാലെണ്ണത്തിൽ മാത്രമേ ഹൈദരാബാദിന് ജയിക്കാനായിട്ടുള്ളൂ. അതിലൊന്ന് ബ്ളാസ്റ്റേഴ്സിന് എതിരെയായിരുന്നു. അഞ്ചുമത്സരങ്ങളിൽ സമനില വഴങ്ങി. ബാക്കി 14 കളികളിലും തോറ്റുതൊപ്പിയിട്ടു.

  • കഴിഞ്ഞ മത്സരത്തിൽ മുംബയ് സിറ്റി എഫ്.സിയെ കൊച്ചിയിൽ വച്ച് ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ബ്ളാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങുന്നത്.
  • കഴിഞ്ഞ നാലുമത്സരങ്ങളിൽ ഒന്നിൽപ്പോലും വിജയിക്കാൻ ഹൈദരാബാദിന് കഴിഞ്ഞിട്ടില്ല.
  • ഈ സീസണിൽ കൊച്ചിയിൽ വച്ച് ഇരുവരും ഏറ്റുമുട്ടിയപ്പോൾ 2-1നായിരുന്നു ഹൈദരാബാദിന്റെ വിജയം.

നിരാശയുടെ സീസൺ

1. ഇതുവരെ ഒരു സീസണിലും കിരീടം നേടാനായിട്ടില്ലെങ്കിലും കേരള ബ്ളാസ്റ്റേഴ്സ് എന്ന ബ്രാൻഡിന് തന്നെ ഏറ്റവും കൂടുതൽ ഇടിവുണ്ടായ സീസണാണിത്.

2. മൂന്ന് സീസണുകളിൽ ബ്ളാസ്റ്റേഴ്സിന് ഒപ്പമുണ്ടായിരുന്ന ഇവാൻ വുകോമനോവിച്ചിനെ പറഞ്ഞയച്ച് സ്വീഡൻകാരനായ മൈക്കേൽ സ്റ്റാറേയെ കോച്ചാക്കിയാണ് സീസൺ തുടങ്ങിയത്. എന്നാൽ തോൽവികൾ തുടർക്കഥയാക്കിയതോടെ കഴിഞ്ഞ ഡിസംബറിൽ സ്റ്റാറേയേയും സഹപരിശീലകരെയും പറഞ്ഞുവിട്ടു.

3. ഇതിനുമുന്നേ ആരാധകർ ക്ളബിനെ കൈയൊഴിയാൻ തുടങ്ങിയിരുന്നു. മികച്ച താരങ്ങളെ ടീമിലെത്തിക്കാത്ത മാനേജ്മെന്റിനെതിരെ ടീമിന്റെ ഔദ്യോഗിക ആരാധകസംഘമായ മഞ്ഞപ്പട പരസ്യപ്രതിഷേധവുമായി രംഗത്തെത്തി.

4. ബ്ളാസ്റ്റേഴ്സിന്റെ കളികാണാൻ തങ്ങൾ ഗാലറിയിലെത്തില്ലെന്ന നിലപാടും മഞ്ഞപ്പട സ്വീകരിച്ചു. ഇതോടെ ഐ.എസ്.എല്ലിൽ ഏറ്റവും കൂടുതൽ കാണികളെത്തിയിരുന്ന കൊച്ചിയിലെ ഗാലറി വിജനമാകാൻ തുടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, BLASTRES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360