
ഈ സീസൺ ഐ.പി.എല്ലിൽ ഒരേയൊരു വിദേശ ക്യാപ്ടൻ മാത്രം !
മുംബയ് : ഇന്നലെ ഡൽഹി ക്യാപ്പിറ്റൽസ് അക്ഷർ പട്ടേലിനെ നായകനായി പ്രഖ്യാപിച്ചതോടെ ഈ സീസൺ ഐ.പി.എല്ലിൽ എല്ലാ ടീമുകൾക്കും നായകരായി. പത്തുടീമുകളിൽ ഒന്നിനൊഴികെ ഇന്ത്യക്കാരായ നായകനരാണെന്നതാണ് കൗതുകം. സൺറൈസേഴ്സ് ഹൈദരാബാദിന്റെ പാറ്റ് കമ്മിൻസ് മാത്രമാണ് ക്യാപ്ടൻമാരിലെ വിദേശി. അക്ഷർ പട്ടേൽ, ആർ.സി.ബിയുടെ രജത് പാട്ടീദാർ എന്നിവരാണ് ആദ്യമായി ക്യാപ്ടനാകുന്നത്. കഴിഞ്ഞ തവണ കൊൽക്കത്തയെ ജേതാക്കളാക്കിയ ശ്രേയസ് അയ്യർ ഇക്കുറി പഞ്ചാബിനെ നയിക്കും. ഡൽഹിയുടെ ക്യാപ്ടനായിരുന്ന റിഷഭ് പന്ത് ലക്നൗവിനെ നയിക്കും. ലക്നൗവിനെ നയിച്ചിരുന്ന കെ.എൽ രാഹുലിന് ഇക്കുറി ചുമതലയില്ല. കൊൽക്കത്തയുടെ അജിങ്ക്യ രഹാനെയാണ് പ്രായമേറിയ ക്യാപ്ടൻ.
ടീമുകളും നായകരും
ചെന്നൈ : റുതുരാജ് ഗെയ്ക്ക്വാദ്
ആർ.സി.ബി : രജത് പാട്ടീദാർ
രാജസ്ഥാൻ : സഞ്ജു സാംസൺ
ഡൽഹി : അക്ഷർ പട്ടേൽ
പഞ്ചാബ് : ശ്രേയസ് അയ്യർ
മുംബയ് : ഹാർദിക് പാണ്ഡ്യ
ഗുജറാത്ത് : ശുഭ്മാൻ ഗിൽ
കൊൽക്കത്ത : അജിങ്ക്യ രഹാനെ
ലക്നൗ : റിഷഭ് പന്ത്
ഹൈദരാബാദ് : പാറ്റ് കമ്മിൻസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |