
ഇന്ത്യയുടെ ലോകകപ്പ് ഹോക്കി നേട്ടത്തിന് ഇന്ന് 50 വയസ്
കോഴിക്കോട്: ചരിത്രത്തിലെ ഇന്ത്യയുടെ ഏക ലോകകപ്പ് ഹോക്കി കിരീടനേട്ടത്തിന്റെ ഓർമ്മയ്ക്ക് ഗാനമൊരുക്കി മുൻ കോളേജ് പ്രൊഫസർ. 1975 മാർച്ച് 15 ന് ക്വലാലമ്പൂരിൽ നടന്ന ഫൈനലിൽ 2-1ന് പാക്കിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പുയർത്തിയത്. ഈ വിജയത്തിന് ഇന്ന് 50 വയസാവുകകയാണ്. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി മജീഷ്യൻസ് ഒഫ് ക്വലാലമ്പൂർ എന്ന് പേരിട്ടിരിക്കുന്ന ഇംഗ്ലീഷ് ഗാനം രചിച്ചത് മലബാർ ക്രിസ്ത്യൻ കോളേജ് ചരിത്രവിഭാഗം മുൻമേധാവി പ്രൊഫ. എം.സി.വസിഷ്ഠ് ആണ്. സംഗീതം നൽകി ആലപിച്ചത് അദ്ദേഹത്തിന്റെ പൂർവ്വവിദ്യാർത്ഥികളായ സായി ഗിരിധറും സുവർണയുമാണ്. 'ദേശീയോദ്ഗ്രഥനത്തിന് സ്‌പോർട്സ് " എന്നതാണ് ഗാനം മുന്നോട്ട് വെക്കുന്ന ആശയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |