SignIn
Kerala Kaumudi Online
Friday, 23 October 2026 2.17 AM IST

സെഞ്ച്വറി അടുത്ത മാച്ചിൽ അടിച്ചോളാം !

ipl

കഴിഞ്ഞ ദിവസം ഗുജറാത്ത് ജയന്റ്സിനെതിരായ മത്സരത്തിൽ സെഞ്ച്വറി നേടാൻ അവസരമുണ്ടായിട്ടും വേണ്ടെന്ന് വച്ച് ടീം സ്കോർ ഉയർത്താൻ സഹതാരം ശശാങ്ക് സിംഗിനോട് പറഞ്ഞ പഞ്ചാബ് കിംഗ്സ് നായകൻ ശ്രേയസ് അയ്യരാണ് ഐ.പി.എല്ലിലെ സംസാരവിഷയം. മത്സരത്തിൽ 11 റൺസിന് പഞ്ചാബ് വിജയിച്ചതോടെയാണ് അവസാന ഓവറിൽ സിംഗിളെടുത്ത് സ്ട്രൈക്ക് നൽകാൻ നിൽക്കാതെ വലിയ ഷോട്ടുകൾക്ക് ശ്രമിക്കാൻ പറഞ്ഞ ശ്രേയസിനെത്തേടി അഭിനന്ദന പ്രവാഹമെത്തിയത്.

42​ ​പ​ന്തു​ക​ളി​ൽ​ ​അ​ഞ്ചു​ ​ഫോ​റും​ ​ഒ​ൻ​പ​ത് ​സി​ക്സു​മ​ട​ക്ക​മാ​ണ് 19-​ ​ഓ​വ​റി​ൽ​ ​ശ്രേ​യ​സ് 97​ലെ​ത്തി​യ​ത്.2​0​-ാം​ ​ഓ​വ​റി​ലെ​ ​എ​ല്ലാ​പ​ന്തു​ക​ളും​ ​നേ​രി​ട്ട​ത് ​ശ​ശാ​ങ്കാ​ണ്.​ ​ഈ​ ​ഓ​വ​റി​ൽ​ ​അ​ഞ്ചു​ഫോ​റ​ട​ക്കം​ 23​ ​റ​ൺ​സ് ​ശ​ശാ​ങ്ക് ​നേ​ടു​ക​യും​ ​ചെ​യ്തു.​ ​ഒ​രു​പ​ന്തെ​ങ്കി​ലും​ ​ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ​ ​സെ​ഞ്ച്വ​റി​യ​ടി​ക്കാ​മാ​യി​രു​ന്നി​ട്ടും​ ​പ​ഞ്ചാ​ബ് ​നാ​യ​ക​ൻ​ ​അ​തി​നാ​യി​ ​ആ​വ​ശ്യ​പ്പെ​ട്ടി​ല്ല. തന്റെ സെഞ്ച്വറിയേക്കാൾ ടീമിന്റെ സ്കോർ ഉയർത്തുന്നതിനാണ് പ്രാധാന്യമെന്നും സെഞ്ച്വറി അടുത്ത മത്സരത്തിൽ അടിച്ചോളാമെന്നുമാണ് ശശാങ്കിനോട് പറഞ്ഞതെന്ന് മത്സരശേഷം ശ്രേയസ് വെളിപ്പെടുത്തി.

ക​ഴി​ഞ്ഞ​ ​സീ​സ​ണി​ൽ​ ​കി​രീ​‌​ടം​ ​നേ​ടി​ക്കൊ​ടു​ത്തി​ട്ടും​ ​കൊ​ൽ​ക്ക​ത്ത​ ​നൈ​റ്റ്റൈ​ഡേ​ഴ്സ് ​നാ​യ​ക​സ്ഥാ​നം​ ​കൈ​മോ​ശം​ ​വ​ന്നതോടെയാണ്​ ​ശ്രേ​യ​സ് ​ ​പു​തി​യ​ ​സീ​സ​ണി​ൽ​ ​പു​തി​യ​ ​ക്ള​ബാ​യ​ ​പ​ഞ്ചാ​ബ് ​കിം​ഗ്സി​നു​വേ​ണ്ടി​ ​ നായകവേഷത്തിൽ ഇറങ്ങിയത്.ഇക്കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായകപങ്ക് വഹിച്ചത് ശ്രേയസാണ്.

ഗുജറാത്തിന് ശക്തമായ ബാറ്റിംഗ് ലൈനപ്പുള്ളതിനാൽ പരമാവധി ടോട്ടൽ ഉയർത്താനാണ് ലക്ഷ്യമിട്ടത്. എന്റെ സെഞ്ച്വറി നോക്കേണ്ടെന്നും അത് അടുത്ത മത്സരത്തിൽ അടിച്ചോളാമെന്നും ശശാങ്കിനോട് പറഞ്ഞു.അവസാനഓവറിൽ ശശാങ്ക് അടിച്ച റൺസാണ് വിജയത്തിൽ നിർണായകമായത്.

- ശ്രേയസ് അയ്യർ, പഞ്ചാബ് കിംഗ്സ് ക്യാപ്ടൻ

ഏപ്രിൽ ഒന്നിന് ലക്നൗ സൂപ്പർ ജയന്റ്സിന് എതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360