SignIn
Kerala Kaumudi Online
Friday, 23 October 2026 8.28 AM IST

ധോണി ആപ്പിലൂടെ ജീവിതകഥ പറഞ്ഞ് ധോണി

dhoni

മുംബയ്: ക്രിക്കറ്റ് താരം ധോണിയുടെ ആരാധകർക്കായി സജ്ജമാക്കിയ ധോണി ആപ്പിൽ താരത്തിന്റെ ആദ്യ പോഡ്കാസ്റ്റ് റിലീസ് ചെയ്തു. ഇതുവരെ കേട്ടിട്ടില്ലാത്ത ധോണിയുടെ ജീവിതകഥ അദ്ദേഹം തന്നെ ആരാധകരുമായി പങ്കിട്ടപ്പോൾ ഏറെ ആവേശത്തോടെയാണ് ഫാൻസ് ആപ്പിനെ വരവേറ്റത്. സോഷ്യൽ മീഡിയയിൽ പോഡ്കാസ്റ്റ് ട്രെൻഡായതോടെ ധോണി ആപ്പ് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണവും വർദ്ധിച്ചു.

ക്രിക്കറ്റിനപ്പുറമുള്ള തന്റെ ജീവിതത്തിന്റെ ഏടുകൾ, സംരംഭക ജീവിതം, പരാജയങ്ങൾ , ജീവിതത്തിൽ നേരിട്ട പ്രതിസന്ധികൾ, ഇപ്പോഴും തന്നെ നയിക്കുന്ന അഭിനിവേശം എന്നിവയെക്കുറിച്ചെല്ലാം താരം വിവരിക്കുന്നുണ്ട്. എപ്പോഴും കുറച്ചുകൂടി ചെയ്യാനുള്ള ത്വരയാണ് തന്റെ ജീവിത മന്ത്രമെന്നും ധോണി പറയുന്നു. റാഞ്ചിയിൽ നിന്നും ലോകവേദിയിൽ തന്നെ എത്തിച്ചത് ഈ മന്ത്രമാണെന്നും ഇത് ഇന്ത്യക്കാരുടെ പ്രത്യേകതയാണെന്നും താരം വ്യക്തമാക്കി. ഇന്ത്യയിലെ ചെറിയ ഗ്രാമത്തിൽ ജനിച്ചു വളർന്ന കഥയും റെയിൽവേയിലെ തന്റെ ജോലിക്കാലവും പിന്നെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ പദവിയിലേക്കുള്ള തന്റെ ദീർഘയാത്ര ഇവയെല്ലാം ധോണി ആരാധരുമായി പങ്കുവെക്കുന്നുണ്ട്.

മലയാളി സംരംഭകനും അഭിഭാഷകനുമായ സുഭാഷ് മാനുവലിന്റെ നേതൃത്വത്തിലുള്ള സിംഗിൾഐഡിയാണ് ധോണിയുടെ ഫാൻസിനായി ധോണിആപ്പ് പുറത്തിറക്കിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ ക്രിക്കറ്റ് താരത്തിനും ഫാൻസിനുമായി ഒരു ആപ്പ് പുറത്തിറക്കുന്നത്. ധോണിയുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോയുമാണ് ആപ്പിൽ ലഭിക്കുക. നേരത്തെ മുംബൈയിൽ നടന്ന ചടങ്ങിൽ എം.എസ് ധോണി തന്നെയാണ് ഫാൻസ് ആപ്പ് പുറത്തിറക്കിയത്. സഞ്ജു സാംസൺ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യമാണ്. www.dhoniapp.com.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, DHONI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360