SignIn
Kerala Kaumudi Online
Friday, 23 October 2026 1.42 AM IST

വാർഡി ലെസ്റ്റർ വിടുന്നു

vardy-lester

ലണ്ടൻ : ഒരു ദശാബ്ദത്തിലേറെ ഇംഗ്ളീഷ് ക്ളബ് ലെസ്റ്റർ സിറ്റിയുടെ നെടുംതൂണായിരുന്ന നായകൻ ജാമീ വാർഡി ഈ സീസണിൽ ക്ളബ് വിടും. ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ നിന്ന് ഈ സീസണിൽ ലെസ്റ്റർ തരം താഴ്ത്തപ്പെടുമെന്ന് ഉറപ്പായതോടെയാണ് 38കാരനായ വാർഡി വിട്ടുപോകാൻ തീരുമാനിച്ചത്. 2015/16 സീസണിൽ ലെസ്റ്റർ സിറ്റിയെ പ്രിമിയർ ലീഗ് കിരീടത്തിലേക്ക് നയിച്ചത് വാർഡിയാണ്. ഇംഗ്ളീഷ് ഫസ്റ്റ് ഡിവിഷൻ ഫുട്ബാൾ ചരിത്രത്തിലെ ലെസ്റ്ററിന്റെ ഏകകിരീടമായിരുന്നു അത്.

2012ൽ ഫ്ളീറ്റ്‌വുഡ് ടൗൺ ക്ളബിൽ നിന്ന് ലെസ്റ്ററിലേക്കെത്തിയ വാർഡി അഞ്ഞൂറോളം മത്സരങ്ങളിൽ ക്ളബിന്റെ കുപ്പായമണിഞ്ഞു. എല്ലാ മത്സരങ്ങളിൽ നിന്നുമായി 198 ഗോളുകൾ നേടി. 143 ഗോളുകൾ നേടി പ്രിമിയർ ലീഗിലെ ലെസ്റ്ററിന്റെ എക്കാലത്തേയും മികച്ച ഗോൾ സ്കോററുമായി. 2015/16 സീസണിൽ 24 ഗോളുകൾ നേടിയ വാർഡിയുടെ പ്രകടനമാണ് ലെസ്റ്ററിനെ അപ്രതീക്ഷിത കിരീ‌ടത്തിലെത്തിച്ചത്. 2021ലെ എഫ്.എ കപ്പ് നേട്ടത്തിലും പ്രധാന പങ്കുവഹിച്ചു.

ഈ സീസണിലെ 33 മത്സരങ്ങളിൽ നാലെണ്ണത്തിൽ മാത്രം ജയിക്കാനായ ലെസ്റ്റർ 19-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയതോടെയാണ് തരംതാഴ്ത്തൽ ഉറപ്പായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, VARDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360