SignIn
Kerala Kaumudi Online
Sunday, 31 May 2026 11.09 AM IST

നീരജിന്റെ ജാവലിൻ മീറ്റിന് നദീം അർഷാദ് വരില്ല

nadeem-arshad

ന്യൂഡൽഹി : അടുത്തമാസം 24ന് ബംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരിക്കുന്ന നീരജ് ചോപ്രയുടെ പേരിലുള്ള ഇന്റർനാഷണൽ ജാവലിൻ ത്രോ മത്സരത്തിൽ ഒളിമ്പിക് ചാമ്പ്യനായ പാകിസ്ഥാൻ താരം നദീം അർഷാദ് പങ്കെടുക്കില്ല.ഏഷ്യൻ ചാമ്പ്യൻഷിപ്പിന്റെ പരിശീലനം ചൂണ്ടിക്കാട്ടിയാണ് നദീം ക്ഷണം നിരസിച്ചതെങ്കിലും പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാക് താരത്തിന്റെ തീരുമാനമെന്നറിയുന്നു. നദീം അർഷാദിനെ ക്ഷണിച്ചിരുന്നതായി നീരജ് ചോപ്ര അറിയിച്ചിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ജാവലിൻ ത്രോ മത്സരമാണ് നീരജ് ചോപ്ര ക്ലാസിക്. ഹരിയാനയിലെ പഞ്ച്കുളയിൽ നടത്താനാണ് തീരുമാനിച്ചിരുന്നെങ്കിലും വെളിച്ചക്കുറവ് കാരണം വേദി ബെംഗളൂരുവിലേക്ക് മാറ്റേണ്ടി വരികയായിരുന്നു. നീരജ് ചോപ്ര, ജെ.എസ്.ഡബ്ല്യു സ്പോർട്സ്, അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ , വേൾഡ് അത‌്ലറ്റിക്സ് എന്നിവർ സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, NEERAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360