SignIn
Kerala Kaumudi Online
Friday, 23 October 2026 7.42 AM IST

രഞ്ജിയിൽ കേരളം കരുത്തന്മാർക്കൊപ്പം

renji-trophy

തിരുവനന്തപുരം : കഴിഞ്ഞ സീസണിൽ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിലെത്തിയ കേരള ടീമിന് ഇക്കുറി കാര്യങ്ങൾ ക‌ടുപ്പമാകും. കഴിഞ്ഞദിവസം ടൂർണമെന്റിന്റെ ഗ്രൂപ്പുകളും ഫിക്സ്ചറും ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് സൗരാഷ്ട്ര, കർണാടകം,പഞ്ചാബ്,മദ്ധ്യപ്രദേശ് തുടങ്ങിയ മികച്ച ടീമുകൾക്കൊപ്പം എലൈറ്റ് ബി ഗ്രൂപ്പിലാണ് കേരളം. ഛണ്ഡിഗഡ്,ഗോവ,മഹാരാഷ്ട്ര എന്നീ ടീമുകളും ബി ഗ്രൂപ്പിലുണ്ട്.

സെയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബയ്, വിദർഭ, ആന്ധ്രപ്രദേശ്, റെയിൽവേസ്, അസം, ഛത്തീസ്ഗഡ്, ഒഡീഷ എന്നിവർ ഉൾപ്പെടുന്ന എലൈറ്റ് ഗ്രൂപ്പ് എയിലാണ് കേരളം. വിജയ് ഹസാരെ ട്രോഫിയിലാകട്ടെ കർണാടക, രാജസ്ഥാൻ, തമിഴ്നാട്, ജാർഖണ്ഡ്, മധ്യപ്രദേശ്,പുതുച്ചേരി, ത്രിപുര എന്നിവരാണ് കേരളത്തിനൊപ്പം എലൈറ്റ് ഗ്രൂപ്പ് എയിൽ ഉള്ളത്.

ഒക്ടോബർ 15 മുതൽ ഫെബ്രുവരി 28 വരെ രണ്ടു ഘട്ടങ്ങളായാണ് ഇക്കുറി രഞ്ജി ട്രോഫി മത്സരങ്ങൾ നടക്കുക. ആദ്യഘട്ടം ഒക്ടോബർ 15 മുതൽ നവംബർ 19 വരെയും നോക്കൗട്ട് ഫെബ്രുവരി 6 മുതൽ 28 വരെയുമാണ്.

സെയ്ദ് മുഷ്താഖ് അലി ട്വന്റി-20 ടൂർണമെന്റ് നവംബർ 26 മുതൽ ഡിസംബർ 18 വരെ.

വിജയ് ഹസാരേ ഏകദിന ടൂർണമെന്റ് ഡിസംബർ 24 മുതൽ ജനുവരി 18വരെ

4 എലൈറ്റ് ഗ്രൂപ്പുകളും പ്ളേറ്റ് ഗ്രൂപ്പിലെ മികച്ച പ്രകടനക്കാർ കൂടി ചേർന്ന അഞ്ചാം ഗ്രൂപ്പും പരിഗണിച്ചാണ് നോക്കൗട്ടിലേക്ക് പ്രവേശനം. ഓരോ ഗ്രൂപ്പിലേയും മികച്ച രണ്ടു ടീമുകൾ നോക്കൗട്ടിലെത്തും.

ഓരോ ഗ്രൂപ്പിലേയും ഒന്നാം സ്ഥാനക്കാർക്ക് നേരിട്ട് ക്വാർട്ടറിലേക്ക് പ്രവേശനം. രണ്ടാം സ്ഥാനക്കാരിൽ പോയിന്റ് നില പരിഗണിച്ച് ഏറ്റവും മുന്നിലുള്ള ടീമും നേരിട്ട് ക്വാർട്ടറിൽ.

ശേഷിക്കുന്ന നാലു രണ്ടാം സ്ഥാനക്കാർ പ്ളേഓഫിൽ ഏറ്റുമുട്ടി രണ്ട് ടീമുകൾ ക്വാർട്ടറിലെത്തും.

രഞ്ജി ട്രോഫി ഗ്രൂപ്പുകൾ

എലൈറ്റ് എ

വിദർഭ, തമിഴ്നാട്, ബറോഡ, ജാർഖണ്ഡ്, ഒഡീഷ, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, നാഗാലാൻഡ്

എലൈറ്റ് ബി

കേരളം,സൗരാഷ്ട്ര, കർണാടകം,പഞ്ചാബ്,മദ്ധ്യപ്രദേശ്,ഛണ്ഡിഗഡ്,ഗോവ,മഹാരാഷ്ട്ര

എലൈറ്റ് സി

ഗുജറാത്ത്, ഹരിയാന, സർവീസസ്, ബംഗാൾ, റെയിൽവേസ്, ത്രിപുര, ഉത്തരാഖണ്ഡ്, അസം.

എലൈറ്റ് ഡി

മുംബയ്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഡൽഹി, ഹൈദരാബാദ്, രാജസ്ഥാൻ, ഛത്തിസ്ഗഡ്, പുതുച്ചേരി

പ്ലേറ്റ് ഗ്രൂപ്പ്

ബിഹാർ, മേഘാലയ, മിസോറം, സിക്കിം, മണിപ്പൂർ, അരുണാചൽ പ്രദേശ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, RENJI TROPHY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360