SignIn
Kerala Kaumudi Online
Friday, 23 October 2026 8.27 AM IST

ഫോഴ്സയ്ക്ക് ആറാം തോൽവി

f

കൊ​ച്ചി​:​ ​സൂ​പ്പ​ർ​ ​ലീ​ഗ് ​കേ​ര​ള​ ​ഫു​ട്ബോ​ളി​ൽ​ ​ഫോ​ഴ്‌​സ​ ​കൊ​ച്ചി​ ​എ​ഫ്‌.​സി​ക്ക് ​തു​ടർ‍​ച്ച​യാ​യ​ ​ആ​റാം​ ​തോ​ൽ‍​വി.​ ​ഇ​ന്ന​ലെ​ ​എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ള​ജ് ​ഗ്രൗ​ണ്ടിൽ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തിൽ‍​ ​കാ​ലി​ക്ക​റ്റ് ​എ​ഫ്‌​സി​ 6​-2​നാ​ണ് ​കൊ​ച്ചി​യെ​ ​തോ​ൽ​പ്പി​ച്ച​ത്.​ ​കാ​ലി​ക്ക​റ്റ് ​എ​ഫ്‌​സി​ക്കാ​യി​ ​യു​വ​താ​രം​ ​മു​ഹ​മ്മ​ദ് ​അ​ജ്‌​സൽ‍​ ​ഹാ​ട്രി​ക്ക് ​നേ​ടി.​ ​
ക്യാ​പ്‌ടൻ‍​ ​പ്ര​ശാ​ന്ത് ​ര​ണ്ടും​ ​സി​മി​ൻ​ലെ​ൻ‍​ ​ഡെ​ങ്ക​ൽ ഒ​രു​ ​ഗോ​ളു​മ​ടി​ച്ചു.​ ​കൊ​ച്ചി​യു​ടെ​ ​ര​ണ്ട് ​ഗോ​ളു​ക​ളും​ ​ഡ​ച്ചു​കാ​ര​ൻ ​റൊ​ണാ​ൾഡ് ​വാ​ൻ കെ​സ​ലി​ന്റെ​ ​ബൂ​ട്ടി​ൽ‍​ ​നി​ന്നാ​ണ്.​ ​ലീ​ഗി​ൽ ​അ​ഞ്ച് ​ഗോ​ളു​മാ​യി​ ​അ​ജ്‌​സൽ​ ​ടോ​പ് ​സ്‌​കോ​റർ‍​ ​സ്ഥാ​ന​ത്തേ​ക്ക് ​ഉ​യ​ർ‍​ന്നു.​
6​ ​മ​ത്സ​ര​ങ്ങ​ളി​ൽ നിന്ന് 11​ ​പോ​യി​ന്റു​മാ​യി​ ​കാ​ലി​ക്ക​റ്റ് ​ഒ​ന്നാം​സ്ഥാ​ന​ത്തേ​ക്ക് ​ക​യ​റി.​ ​ആ​റും​ ​തോ​റ്റ​ ​കൊ​ച്ചി​ ​പോ​യി​ന്റൊ​ന്നു​മി​ല്ലാ​തെ​ ​അ​വ​സാ​ന​ ​സ്ഥാ​ന​ത്താ​ണ്. ഇ​ന്ന് ​ ​ക​ണ്ണൂ​ർ വാ​രി​യേ​ഴ്‌​സ് ​എ​ഫ്‌​സി,​ ​തി​രു​വ​ന​ന്ത​പു​രം​ ​കൊ​മ്പ​ൻസ് ​എ​ഫ്‌​സി​യെ​ ​നേ​രി​ടും.​ ​ക​ണ്ണൂർ‍​ ​ജ​വ​ഹ​ർ‍​ ​മു​നി​സി​പ്പ​ൽ ​സ്റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി​ 7.30​നാ​ണ് ​കി​ക്കോ​ഫ്.

ദക്ഷിണാഫ്രിക്ക എയ്ക്ക് ചരിത്ര ജയം

ബംഗളൂരു: രണ്ടാം അൺഒഫീഷ്യൽ ടെസ്റ്റിൽ ഇന്ത്യ എ ഉയർത്തിയ 417 റൺസിന്റെ വമ്പൻ വിജയലക്ഷ്യം അവസാന ദിനം ചേസ് ചെയ്‌ത് 5 വിക്കറ്റിന്റെ തകർപ്പൻ ജയം നേടി ദക്ഷിണാഫ്രിക്ക എ. എ ടീമുകൾ തമ്മിലുള്ള ടെസ്റ്റ് മത്സരങ്ങളിൽ ചേസ് ചെയ്‌ത് നേടുന്ന ഏറ്രവും വലിയ ജയമാണിതെന്നാണ് റിപ്പോർട്ട്.

25/0 എന്ന നിലയിൽ നാലാം ദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക ജോർദാൻ ഹെർമാൻ (91), ലെസെഗോ സെനോക്വാനെ (77), ടെംബ ബൗമ (59), കോണോർ എസ്റ്റോർഹുയിസെൻ (പുറത്താകാതെ 52) എന്നിവരുടെ അർദ്ധ സെഞ്ച്വറി കളുടെ പിൻബലത്തിലാണ് അവസാനദിനം അവസാനിക്കാറകവെ വിജയത്തിലെത്തിയത്. മുഹമ്മദ് സിറാജ്, ആകാശ് ദിപ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ് തുടങ്ങി യ പ്രമുഖ ർ ഇന്ത്യൻ നിരയി ഉണ്ടായിരുന്നെങ്കിലും ഇംപാക്‌ട് ഉണ്ടാക്കാനായില്ല. ദക്ഷിണാഫ്രിക്ക ജയമുറപ്പിച്ചതോടെ അവസാന രണ്ട് ഓവറുകൾ സായി സുദർശനും ദേവ്‌ദത്ത് പടിക്കലുമാണ് എറിഞ്ഞത്.

ഇതോടെ 2 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര 1-1ന് സമനിലയിൽ അവസാനിച്ചു. ആദ്യ മത്സരത്തിൽ ഇന്ത്യ ജയിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360