SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.26 AM IST

സിന്ദാറോവ് മുന്നിൽ

sindarov

നിക്കോസ്യ : അടുത്ത ലോക ചെസ് ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യന്മാരെ എതിരിടുന്നവരെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്റ് പകുതി മത്സരങ്ങൾ പിന്നിട്ടപ്പോൾ പുരുഷ വിഭാഗത്തിൽ 20കാരനായ ഉസ്ബക്കിസ്ഥാൻ ഗ്രാൻഡ് മാസ്റ്റർ യാവോക്കിർ സിന്ദാറോവ് മുന്നിൽ. ഏഴ് റൗണ്ട് പിന്നിട്ടപ്പോൾ അഞ്ച് വിജയവും രണ്ട് സമനിലകളുമായി ആറ് പോയിന്റാണ് സിന്ദാറോവിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള അമേരിക്കൻ താരം ഫാബിയാനോ കരുവാനയ്ക്ക് 4.5 പോയിന്റാണുള്ളത്. 3.5 പോയിന്റുള്ള ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ.പ്രഗ്നാനന്ദ നാലാം സ്ഥാനത്താണ്.

വനിതാ വിഭാഗത്തിൽ ഉക്രേനിയൻ താരം അന്ന മ്യൂസിഷുക് 4.5 പോയിന്റുമായി ഒന്നാം സ്ഥാനത്തും ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ.വൈശാലി നാലുപോയിന്റുമായി രണ്ടാം സ്ഥാനത്തുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SINDAROV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360