SignIn
Kerala Kaumudi Online
Sunday, 26 July 2026 10.50 AM IST

മാത്രേ പുറത്ത്

ayush-mathre

ചെന്നൈ : കഴിഞ്ഞദിവസം സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ യുവ ബാറ്റർ ആയുഷ് മാത്രെയ്ക്ക് ഈ സീസണിൽ ഇനി കളിക്കാൻ കഴിയില്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് ടീം അറിയിച്ചു.വിക്കറ്റിനിടയിലെ ഓട്ടത്തിനിടെ ആയുഷിന് പേശിവലിവ് അനുഭവപ്പെടുകയായിരുന്നു.

ആറ് മത്സരങ്ങളിൽ രണ്ടെണ്ണം മാത്രം ജയിച്ച് പോയിന്റ് പട്ടികയിൽ ഏഴാമതുള്ള ചെന്നൈയ്ക്ക് ആയുഷിന്റെ പരിക്ക് വലിയ തിരിച്ചടിയാണ്. രണ്ട് അർദ്ധസെഞ്ച്വറികളടക്കം 201 റൺസ് നേടിക്കഴിഞ്ഞ ആയുഷ് ചെന്നൈയുടെ റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്താണ്.അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ നയിച്ച ആയുഷിന്റെ പകരക്കാരനെ ചെന്നൈ ഉടൻ പ്രഖ്യാപിച്ചേക്കും. നാളെ മുംബയ് ഇന്ത്യൻസിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, AYUSH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360