SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.19 AM IST

ട്രിവാൺഡ്രം ലിറ്റിൽ മാസ്റ്റേഴ്‌സിന് കിരീടം 

s

ആലപ്പുഴ: ആലപ്പുഴ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പ്രഥമ എം. സുരേഷ് കുമാർ സ്മാരക അണ്ടർ-16 ടൂർണമെന്റിൽ ട്രിവാൺഡ്രം ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ് ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ തൃശൂർ ട്രൈഡന്റ് ക്രിക്കറ്റ് അക്കാഡമിയെ 87 റൺസിനാണ് ലിറ്റിൽ മാസ്റ്റേഴ്സ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലിറ്റിൽ മാസ്റ്റേഴ്സ് 44.3 ഓവറിൽ 272 റൺസെടുത്ത് പുറത്തായി. മറുപടിക്കിറങ്ങിയ തൃശൂർ ട്രൈഡന് 32.4 ഓവറിൽ 185 റൺസിന് ഓൾഔട്ടായി.


സെഞ്ച്വറി നേടിയ ലിറ്റിൽ മാസ്റ്റേഴ്സിന്റെ ബി. ദേവർഷാണ് (98 പന്തിൽ 121) പ്ലെയർ ഓഫ് ദി മാച്ച്. ലിറ്റിൽ മാസ്റ്റേഴ്‌സിന്റെ ആരോൺ അലക്സ് പരമ്പരയിലെ താരമായും മികച്ച വിക്കറ്റ് കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. ട്രൈഡന്റിന്റെ വിശാൽ ജോർജിനെ മികച്ച ബാറ്ററായും വിഘ്നജ് പ്രജിതിനെ മികച്ച ബൗളറായും തിരഞ്ഞെടുത്തു.

സംസ്ഥാനത്തെ 16 പ്രമുഖ ക്രിക്കറ്റ് ക്ലബ്ബുകളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച ടൂർണമെന്റിൽ ആകെ 27 മത്സരങ്ങളാണ് നടന്നത്. ഫൈനൽ മത്സരത്തിന് ശേഷം നടന്ന സമാപന ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായർ ജേതാക്കളായ ലിറ്റിൽ മാസ്റ്റേഴ്സ് ടീമിന് ട്രോഫി സമ്മാനിച്ചു. ആലപ്പുഴ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് യു. മനോജ്, ആലപ്പുഴ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി പി.ജെ. നവാസ്, വൈസ് പ്രസിഡൻ്റ് കെ. മജീദ്, കെ.സി.എ മെമ്പർ രാജ് ഹംസൻ, അന്തരിച്ച ക്രിക്കറ്റ് താരം സുരേഷ് കുമാറിന്റെ മകൻ അതുൽ എസ്. കൃഷ്ണ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കേരള ക്രിക്കറ്റിലെ ഇതിഹാസ താരവും മുൻ അണ്ടർ-19 ഇന്ത്യൻ താരവുമായ എം. സുരേഷ് കുമാറിന്റെ സ്മരണാർത്ഥമാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360