SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.54 PM IST

ആഴ്‌സനൽ ആരവം

d

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിർണായക പോരാട്ടത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ആഴ്സനൽ കിരീടെപ്പോരിൽ വ്യക്തമായ ആധിപത്യം നില നിറുത്തി.

ജയത്തോടെ ആഴ്‌സനലിന് 36 മത്സരങ്ങളിൽ നിന്ന് 79 പോയിൻ്റായി. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയ്ക്ക് 35 മത്സരങ്ങളിൽ നിന്ന് 74 പോയിൻ്റാണ് ഉള്ളത്.

ആഴ്‌സനലിന് രണ്ടും സിറ്റിയ്ക്ക് മൂന്നും മത്സരങ്ങളണ് അവശേഷിക്കുന്നത്.

വെസ്റ്റ് ഹാമിനെതിരെ 83-ാം മിനിട്ടിൽ ലിയാൻഡ്രോ ട്രൊസാർഡ് ആണ് ആഴ്‌സനലിൻ്റെ വിജയ ഗോൾ നേടിയത്. മത്സരത്തിൽ മുൻതൂക്കം ആഴ്‌സനലിനായിരുന്നെങ്കിലും ഗോളടിക്കാൻ അവർക്ക് 83-ാം മിനിട്ട് വരെ കാത്തിരിക്കേണ്ടി വന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360