SignIn
Kerala Kaumudi Online
Saturday, 16 May 2026 12.21 AM IST

തിലക് ഇന്ത്യ എ ക്യാപ്ടൻ, വൈഭവ്, പ്രിയാംശ് ടീമിൽ

tilak

മുംബയ് : അടുത്ത മാസം ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന ടൂർണമെന്റിനുള്ള ഇന്ത്യ എ ക്രിക്കറ്റ് ടീമിനെ തിലക് വർമ്മ നയിക്കും. ഇന്ത്യ, ശ്രീലങ്ക എ ടീമുകളെക്കൂടാതെ അഫ്ഗാനിസ്ഥാൻ എ ടീമും ടൂർണമെന്റിൽ പങ്കെടുക്കും.15 അംഗ ഇന്ത്യൻ ടീമിൽ കൗമാരയ സെൻസേഷൻ വൈഭവ് സൂര്യവംശി,ഐ.പി.എല്ലിൽ മികവുകാട്ടുന്ന പ്രിയാംശ് ആര്യ എന്നിവർ ഉൾപ്പെട്ടിട്ടുണ്ട്. ഐ.പി.എല്ലിൽ ഫോമില്ലെങ്കിലും രാജസ്ഥാൻ റോയൽസ് നായകനായ റയാൻ പരാഗിനെ വൈസ് ക്യാപ്ടനായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.വിക്കറ്റ് കീപ്പർമാരായി പ്രഭ്സിമ്രാൻ സിംഗും കുമാർ കുശാഗ്രയുമാണുള്ളത്. ഏകദിന ടൂർണമെന്റിന് ശേഷം നടക്കുന്ന ബഹുദിന മത്സരങ്ങൾക്കുള്ള ഇന്ത്യ എ ടീമിനെ പിന്നീട് പ്രഖ്യാപിക്കും.

ജൂൺ ഒമ്പതിന് ശ്രീലങ്കയ്ക്ക് എതിരെയാണ് ഏകദിന ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യ എ ടീം : തിലക് വർമ്മ (ക്യാപ്ടൻ),പ്രിയാംശ് ആര്യ, വൈഭവ് സൂര്യവംശി, റയാൻ പരാഗ്, ആയുഷ് ബദോനി, നിഷാന്ത് സിന്ധു, ഹർഷ് ദുബെ,സുയാംശ് ഷെഡ്ജെ,പ്രഭ്സിമ്രാൻ സിംഗ്, കുമാർ കുശാഗ്ര,വിപ്രജ് നിഗം,യഷ് താക്കൂർ,യുദ്ധ്‌വീർ സിംഗ്, അൻഷുൽ കാംബോജ്,അർഷദ് ഖാൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, TILAK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360