SignIn
Kerala Kaumudi Online
Saturday, 16 May 2026 1.39 AM IST

ഇംഗ്ലീഷ് പ്രിമിയർ ലീഗ് : മൂന്നടിച്ച സിറ്റി രണ്ടടി പിന്നിൽ

epl

മാഞ്ചസ്റ്റർ സിറ്റി 3-0ത്തിന് ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ചു

പോയിന്റ് പട്ടികയിൽ സിറ്റി ആഴ്നലിന് രണ്ടുപടവ് പിന്നിൽ

മാഞ്ചസ്റ്റർ : ഇംഗ്ലീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ ഇക്കുറി ആര് കിരീടം നേടുമെന്ന ഉദ്വേഗത്തിന് പിരിമുറുക്കം സമ്മാനിച്ച് ക്രിസ്റ്റൽ പാലസിനെതിരായ മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് ക്രിസ്റ്റൽ പാലസിനെ കീഴടക്കിയ സിറ്റി പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ആഴ്സനലുമായുള്ള വ്യത്യാസം രണ്ടു പോയിന്റായി കുറച്ചു. ഇതോടെ ഇരു ടീമുകൾക്കും ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ നിർണായകമായി.

സിറ്റിയുടെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അന്റോയ്ൻ സെമന്യോ,ഒമർ മർമോഷ്,സവീഞ്ഞോ എന്നിവർ നേടിയ ഗോളുകൾക്കായിരുന്നു സിറ്റിയുടെ ജയം. 32-ാം മിനിട്ടിൽ സെമന്യോയാണ് ആദ്യ ഗോൾ നേടിയത്. 40-ാം മിനിട്ടിൽ മർമോഷും വലകുലുക്കിയതോടെ ആദ്യ പകുതിയിൽ ആതിഥേയർ 2-0ത്തിന് ലീഡ് ചെയ്തു. 84-ാം മിനിട്ടിലായിരുന്നു സവീഞ്ഞോയുടെ ഗോൾ.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 36 മത്സരങ്ങളിൽ നിന്ന് 77 പോയിന്റായി. ആഴ്സനലിന് 36 മത്സരങ്ങളിൽ 79 പോയിന്റാണുള്ളത്.

ആഴ്സനൽ ഇനി

തിങ്കളാഴ്ച രാത്രി ബേൺലിക്ക് എതിരെ

മേയ് 24ന് ക്രിസ്റ്റൽ പാലസിനെതിരെ

മാഞ്ചസ്റ്റർ സിറ്റി ഇനി

ചൊവ്വാഴ്ച രാത്രി ബേൺമൗത്തിനെതിരെ

മേയ് 24ന് ആസ്റ്റൺ വില്ലയ്ക്ക് എതിരെ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, EPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360