SignIn
Kerala Kaumudi Online
Wednesday, 20 May 2026 9.43 AM IST

നെയ്‌മർ റിട്ടേൺസ്, ബ്രസീൽ റെഡി

d

റി​യോ​ഡി​ ​ജ​നീ​റോ​:​ ​ലോ​ക​മെ​മ്പാ​ടു​മു​ള്ള​ ​ആ​രാ​ധ​ക​രെ​ ​ആ​വേ​ശ​ത്തി​ൽ​ ​ആ​റാ​ടി​ച്ച് ​വി​സ്മ​യ​ ​താ​രം​ ​നെ​യ്‌​മ​റെ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​ഫ​ിഫ​ ​ലോ​ക​ക​പ്പി​നു​ള്ള​ ​ബ്ര​സ​ീൽ​ ​ടീ​മി​നെ​ ​പ​രി​ശീ​ല​ക​ൻ​ ​കാ​ർ​ലോ​ ​ആ​ൻ​സ​ലോ​ട്ടി​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ഇ​ന്ന​ലെ​ ​റി​യോ​ ​ഡി​ ​ജ​നീ​റോ​യി​ൽ​ ​വ​ച്ചാ​ണ് ​ആ​ൻ​സ​ലോ​ട്ടി​ ​ലോ​ക​ക​പ്പി​നു​ള്ള​ 26​ ​അം​ഗ​ ​അ​ന്തി​മ​ ​ബ്ര​സീ​ൽ​ ​ടീ​മി​നെ​ ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​പ​രി​ക്കി​നെ​ ​തു​ട​ർ​ന്ന് 2023​ ​ഒ​ക്ടോ​ബ​റി​ന് ​ശേ​ഷം​ ​ദേ​ശീ​യ​ ​ജേ​ഴ്സിഅ​ണി​യാ​ൻ​ ​ക​ഴി​യാ​തി​രു​ന്ന​ ​നെ​യ്‌​മ​ർ​ ​കാ​യി​ക​ ​ക്ഷ​മ​ത​ ​പൂ​ർ​ണ​മാ​യും​ ​വീ​ണ്ടെ​ടു​ത്ത​തോ​ടെ​യാ​ണ് ​കാ​ർ​ലോ​ ​ടീ​മി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.​ ​നെ​യ്മ​ർ​ ​ടീ​മി​ൽ​ ​എ​ത്തി​യ​തോ​ടെ​ ​ചെ​ൽ​സി​യു​ടെ​ ​മി​ന്നും​ ​താ​രം​ ​ജാ​വോ​ ​പെ​ഡ്രോ​യെ​ ​ഒ​ഴി​വാ​ക്കേ​ണ്ടി​ ​വ​ന്നു.​ ​റ​യ​ൽ​ ​മാ​ഡ്രി​ഡി​ന്റെ​ ​സൂ​പ്പ​ർ​ ​താ​രം​ ​വി​നീ​ഷ്യ​സ് ​ജൂ​നി​യ​ർ,​ ​ബാ​ഴ്‌​സ​യു​ടെ​ ​റ​ഫീ​ഞ്ഞ,​ ​ഗ​ബ്രി​യേ​ൽ​ ​മാ​ർ​ട്ടി​നെ​ല്ലി,​ ​എ​ൻ​ഡ്രി​ക്ക്,​ ​ക​സെ​മി​റൊ,​ ​മ​ത്യാ​സ് ​ കു​ൻ​ഹ,​ ​പ​ക്വേ​റ്റ​ ​എ​ന്നി​വ​രെ​യെ​ല്ലാം​ ​ടീ​മി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​ലി​വ​ർ​പൂ​ളി​ന്റെ​ ​അ​ലി​സ​ൺ​ ​ബെ​ക്ക​ർ​ ​ത​ന്നെ​യാ​ണ് ​ഒ​ന്നാം​ ​ന​മ്പ​ർ​ ​ഗോ​ൾ​ ​കീ​പ്പ​ർ,​ ​കൂ​ടെ​ ​എ​ഡേ​ഴ്‌​സ​ണും​ ​വെ​വേ​ർ​ട്ട​ണു​മു​ണ്ട്. പ​രി​ക്കി​ന്റെ​ ​പി​ടി​യി​ലാ​യ​ ​സൂ​പ്പ​ർ​ ​താ​രം​ ​റോ​ഡ്രി​ഗോ,​ ​യു​വ​താ​രം​ ​എ​സ്റ്റേ​വാ​വോ​ ​എ​ന്നി​വ​ർ​ക്ക് ​ക​ളി​ക്കാ​നാ​കാ​ത്ത​ത് ​ബ്ര​സീ​ലി​ന് ​തി​രി​ച്ചടി​യാ​ണ്. ആന്റണിയുമില്ല.

ബ്ര​സീൽടീം
ഗോ​ൾ​ ​കീ​പ്പ​ർ​മാ​ർ​-​ ​അ​ലി​സ​ൺ​ ​,​ ​എ​ഡേ​ഴ്‌​സ​ൺ,​വെ​വേ​ർ​ട്ടൻ
പ്ര​തി​രോ​ധം​-​ ​അ​ല​ക്സ് ​സാ​ൻ​ഡ്രോ,​ഡാനി​ലോ,​ ​ലി​യോ​ ​പ​രേ​ര,ബ്രെ​മ​ർ,​ഡൗ​ഗ്ല​സ് ​സാ​ന്റോ​സ്,​ ​ഗ​ബ്രി​യേ​ൽ​ ​മ​ഗാ​ൽ​ഹീ​സ്,​ ​ഇ​ബാ​ന​സ്,​ ​മാ​ർ​ക്വി​ഞ്ഞോ​സ്,​ ​വെ​സ്‌​ലി.
മി​ഡ്‌​ഫീ​ൽ​ഡ​ർ​മാ​ർ​-​ ​ഗു​യി​മാ​റ​സ്,​ക​സെ​മി​റൊ,​ ​ഡാനി​ലോ​ ​സാ​ന്റോ​സ്,​ഫാ​ബീ​ഞ്ഞോ,​ ​പ​ക്വേ​റ്റ.
മു​ന്നേ​റ്റ​നി​ര​-​ ​എ​ൻ​ഡ്രി​ക്ക്,​ ​മാ​ർ​ട്ടി​നെ​ല്ലി,​ ​ഇ​ഗോ​ർ​ ​തി​യാ​ഗോ,​ഹെ​ൻ​റി​ക്വെ,​കു​ൻ​ഹ,​ ​നെ​യ്മ​ർ​ ,​റ​ഫീ​ഞ്ഞ,​ ​റ​യാ​ൻ,​​ ​വി​നീ​ഷ്യ​സ്.

ആറാം കിരീടം തേടി
5​-​ ​ത​വ​ണ​ ​ലോ​ക​ ​ചാ​മ്പ്യ​ൻ​മാ​രാ​യി​ട്ടു​ള്ള ​ടീ​മാ​ണ് ബ്ര​സീ​ൽ.​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ത​വ​ണ​ ​ലോ​ക​ക​പ്പി​ൽ​ ​മു​ത്ത​മി​ട്ട​ ​ടീ​മും​ ​ബ്ര​സീ​ൽ​ ​ത​ന്നെ.
2002​-​ലാ​ണ് ​ബ്ര​സീ​ൽ​ ​അ​വ​സാ​ന​മാ​യി​ ​ലോ​ക​ ​ചാ​മ്പ്യ​ന്മാ​രാ​യ​ത്.​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​ക്വാ​ർ​ട്ട​റി​ൽ​ ​പു​റ​ത്താ​യി.
ഇ​ത്ത​വ​ണ​ ​മൊ​റോ​ക്കോ,​ ​ഹെ​യ്‌​തി,സ്വി​റ്റ്‌​സ​ർ​ലാ​ൻ​ഡ് ​എ​ന്നീ​ ​ടീ​മു​ക​ൾ​ക്കൊ​പ്പം​ ​ഗ്രൂ​പ്പ് ​സി​യി​ലാ​ണ് ​ബ്ര​സീൽ
ജൂ​ൺ​ 13​ന് ​മൊ​റോ​ക്കോ​യ്ക്ക് ​എ​തി​രെ​യാ​ണ് ​ബ്ര​സീ​ലി​ന്റെ​ ​ആ​ദ്യ​ ​മ​ത്സ​രം.
നെ​യ​്മ​റാ​ര​വം
ടീം​ ​പ്ര​ഖ്യാ​പി​ക്കു​മ്പോ​ൾ​ ​ആ​ൻ​സ​ലോ​ട്ടി​ ​നെ​യ്മ​റു​ടെ​ ​പേ​ര​് പ​റ​ഞ്ഞ​പ്പോ​ൾ​ ​വ​ലി​യ​ ​കൈ​യ​ടി​യോ​ടെ​യാ​ണ് ​സ​ദ​സി​ലി​രു​ന്ന​വ​ർ​ ​എ​തി​രേ​റ്റ​ത്.
നാ​ലാം​ ​ലോ​ക​ക​പ്പി​നാ​ണ് ​നെ​യ്‌​മ​ർ​ ​ഒ​രു​ങ്ങു​ന്ന​ത്.
128​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 79​ ​ഗോളുകൾ നേടിയ ​നെ​യ്‌​മ​റാ​ണ് ​ബ്ര​സീ​ലി​നാ​യി​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ഗോൾ നേ​ടി​യ​ ​താ​രം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360