SignIn
Kerala Kaumudi Online
Tuesday, 28 July 2026 10.29 PM IST

33-ാം വയസിൽ സ്വപ്‌ന തുല്യമായ അരങ്ങേറ്റം; വാഷിംഗ്ടൺ സുന്ദറിന് പകരം ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടംനേടി സരാൻഷ് ജെയിൻ

saransh-jain-
മദ്ധ്യപ്രദേശ് ഓൾറൗണ്ടർ സരാൻഷ് ജെയിൻ

മുംബയ്: ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ അപ്രതീക്ഷിത മാറ്റം. പരിക്കേറ്റ വാഷിംഗ്ടൺ സുന്ദറിന് പകരം മദ്ധ്യപ്രദേശ് ഓൾറൗണ്ടർ സരാൻഷ് ജെയിനെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ വാഷിംഗ്ടൺ സുന്ദർ പരമ്പരയിൽ നിന്ന് പുറത്തായതായി ഇതിനോടകം ബിസിസിഐ സ്ഥിരീകരിച്ചു. ഓഗസ്റ്റ് 15ന് ഗാൾ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. രണ്ടാമത്തെ മത്സരം ആഗസ്റ്റ് 23 മുതൽ കൊളംബോയിലെ സിംഹളീസ് സപോർട്‌സ് ക്ലബ്ബിൽ നടക്കും.

ആരാണ് സരാൻഷ് ജെയിൻ

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് 33കാരനായ ഓഫ്‌സ്‌പിൻ ഓൾറൗണ്ടർ ഇന്ത്യൻ ടീമിലേക്ക് കടന്നുവരുന്നത്. 2014-15 രഞ്ജി ട്രോഫി സീസണിൽ മദ്ധ്യപ്രദേശിനായി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച സരാൻഷ്,​ ആഭ്യന്തര ക്രിക്കറ്റിൽ വിശ്വസ്തനായ ഓൾറൗണ്ടറായി പേരെടുത്തിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇതുവരെ 54 മത്സരങ്ങൾ കളിച്ചിട്ടുള്ള സരാൻഷ്, 27.3 ശരാശരിയിൽ 188 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ബാറ്റിംഗിലും തിളങ്ങിയ താരം, 2 സെഞ്ച്വറികളും 14 അർദ്ധസെഞ്ച്വറികളും ഉൾപ്പെടെ 31.75 ശരാശരിയിൽ 2,223 റൺസും നേടിയിട്ടുണ്ട്.


2025-26 ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനമാണ് സരാൻഷിന് ദേശീയ ടീമിൽ ഇടം നൽകിയത്. രഞ്ജി ട്രോഫിയിൽ ഏഴ് മത്സരങ്ങളിൽ നിന്നായി 518 റൺസും 30 വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു. തുടർന്ന് ശ്രീലങ്ക എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ എ ടീമിനായി കളിച്ച രണ്ട് മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റുകൾ വീഴ്ത്തി സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മദ്ധ്യപ്രദേശ് മുൻ രഞ്ജി താരമായിരുന്ന അച്ഛൻ സുബോധ് ജെയിനാണ് സരാൻഷിനെ ക്രിക്കറ്റിലേക്ക് കൈപിടിച്ചുയർത്തിയത്.

English Summary

Madhya Pradesh all-rounder Saransh Jain has been called into India's Test squad for the Sri Lanka series, replacing the injured Washington Sundar. Sundar was ruled out following an injury sustained during the second ODI against England. Jain, a 33-year-old off-spin all-rounder, secured his place after consistent strong domestic cricket performances, including a notable all-round season.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SARANSH JAIN, ALLROUNDER, TESTCRICKET, SPORTS, INDA VS SRILANKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360