SignIn
Kerala Kaumudi Online
Wednesday, 20 May 2026 9.43 AM IST

ഓൾ​ ദ ബെസ്റ്റ് റൊ​ണാ​ൾ​ഡോ

r

ലി​സ്ബ​ൺ​:​ ​ഇ​തി​ഹാ​സ​ ​താ​രം​ ​ക്രി​സ്റ്റ്യാ​നാ​ ​റൊ​ണാ​ൾ​ഡോ​യു​മാ​യി​ ​ക​ന്നി​ ​ഫി​ഫ​ ​ലോ​ക​ക​പ്പ് ​ല​ക്ഷ്യ​മി​ട്ട്പ​റ​ങ്കി​പ്പ​ട​ ​വ​രു​ന്നു.​ ​യു.​എ​സും​ ​കാ​ന​ഡ​യും​ ​മെ​ക്‌​സി​ക്കോ​യും​ ​സം​യു​ക്ത​മാ​യി​ ​ആ​തി​ഥേ​യ​ത്വം​ ​വ​ഹി​ക്കു​ന്ന​ ​ലോ​ക​ക​പ്പി​നു​ള്ള​ ​പോ​ർ​ച്ചു​ഗീ​സ് ​ടീ​മി​നെ​ ​ഇ​ന്ന​ലെ​ ​കോ​ച്ച് ​റോ​ബ​ർ​ട്ടോ​ ​മാ​ർ​ട്ടി​ന​സ് ​പ്ര​ഖ്യാ​പി​ച്ചു. 41​കാ​ര​നാ​യ​ ​റൊ​ണാ​ൾ​ഡോ​ ​ആ​റാം​ ​ലോ​ക​ക​പ്പി​ന് ​ബൂ​ട്ട് ​കെ​ട്ടാ​നാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​താ​ര​ത്തി​ന്റെ​ ​ക​രി​യ​റി​ലെ​ ​അ​വ​സാ​ന​ ​ലോ​ക​ക​പ്പാ​ണ് ​ഇ​തെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ. റൊ​ണാ​ൾ​ഡോ​യെ​ ​കൂ​ടാ​തെ​ ​മാ​ഞ്ച​സ്റ്റ​ർ​ ​യു​ണൈ​റ്റ​ഡ് ​നാ​യ​ക​ൻ​ ​ബ്രൂ​ണോ ​,​​​ ​പി.​എ​സ്.​ജി​യു​ടെ​ ​വി​റ്റീ​ഞ്ഞ,​​​ ​സി​റ്റി​ ​താ​രം​ ​ബെ​ർ​ണാ​ഡോ​ ​സി​ൽ​വ,​ ​മി​ലാ​ൻ​ ​താ​രം​ ​റാ​ഫേ​ൽ​ ​ലി​യാ​വോ​ ​തു​ട​ങ്ങി​യ​വ​രെ​ല്ലാം​ ​ടീ​മി​ലു​ണ്ട്.
ജോ​ട്ട​യ്ക്ക് ​ആ​ദ​രം
ക​ഴി​‌​ഞ്ഞ​വ​ർ​ഷം​ ​ജൂ​ലാ​യി​ൽ​ ​കാ​റ​പ​ക​ട​ത്തി​ൽ​ ​അ​ന്ത​രി​ച്ച​ ​ഡി​യാ​ഗോ​ ​ജോ​ട്ട​യ്ക്ക് ​പോ​ർ​ച്ചു​ഗ​ൽ​ ​ടീ​മി​ന്റെ​ ​ആ​ദ​രം.​ ​ജോ​ട്ട​യു​ടെ​ ​പേ​രും​ ​ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ​കോ​ച്ച് ​മാ​ർ​ട്ടി​ന​സ് ​ടീ​മി​നെ​ ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​ഞ​ങ്ങ​ളു​ടെ​ ​ടീ​മി​ൽ​ 27​ ​പ്ല​സ് 1​ ​താ​ര​ങ്ങ​ളാ​ണ് ​ഉ​ള്ള​തെ​ന്ന് ​ജോ​ട്ട​യു​ടേ​ ​പേ​രും​ ​ലോ​ക​ക​പ്പ് ​സ‌്ക്വാ​ഡി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​മാ​ർ​ട്ടി​ന​സ് ​പ​റ​ഞ്ഞു.
പോ​ർ​ച്ചു​ഗീ​സ് ​ടീം
ഗോ​ൾ​ ​കീ​പ്പ​ർ​മാ​ർ​ ​-​ ​ഡി​യാ​ഗോ​ ​കോ​സ്റ്റ,​ ​ജോ​സെ​ ​സാ,​ ​റൂ​യി​ ​സി​ൽ​വ,​​​ ​റി​ക്കാ​ർ​ഡോ​ ​വെ​ൽ​ഹോ,​
പ്ര​തി​രോ​ധ​നി​ര​-​ ​ഡി​യാ​ഗോ​ ​ഡാ​ലോ​ട്ട്,​​​ ​മ​ത്തേ​യൂ​സ് ​ന്യൂ​ന​സ്,​​​ ​നെ​ൽ​സ​ൺ​ ​സെ​മേ​ഡോ,​​​ ​ജാ​വോ​ ​കാ​ൻ​സെ​ലോ,​​​ ​ന്യൂ​നോ​ ​മെ​ൻ​ഡ​സ്,​​​ഗോ​ൺ​സാ​ലോ​ ​ഇ​നാ​കി​യോ,​​​ ​റെ​നാ​റ്റൊ​ ​വെ​യ്‌​ഗ,​​​ ​റൂ​ബ​ൻ​ ​ഡി​യാ​സ്,​​.​തോ​മ​സ് ​അ​റൗ​ജോ.
മ​ദ്ധ്യ​നി​ര​-​ ​ബ്രൂ​ണോ​ ​ഫെ​ർ​ണാ​ണ്ട​സ്,​​​റൂ​ബ​ൻ​ ​നെ​വാ​സ് ,​​​ ​സാ​മു​വ​ൽ​ ​കോ​സ്റ്റ,​​​ ​ജാ​വോ​ ​നെ​വേ​സ്,​​​ ​വി​റ്റി​ഞ്ഞ,​​​ ​ബെ​ർ​ണാ​ഡോ​ ​സി​ൽ​വ.
മു​ന്നേ​റ്റ​നി​ര​-​ ​ജാ​വോ​ ​ഫെ​ലി​ക്സ്,​​​ ​ക്രി​സ്റ്റ്യാ​നൊ​ ​റൊ​ണാ​ൾ​ഡോ,​​​ ​ഫ്രാ​ൻ​സെ​സ്കോ​ ​ട്രി​ൻ​കാ​വോ,​​​ഫ്രാ​ൻ​സി​സ്‌​കോ​ ​കോ​ൺ​സെ​കാ​വോ,​​​ ​പെ​ഡ്രോ​ ​നെ​റ്റോ,​​​ ​റാ​ഫേ​ൽ​ ​ലി​യാവോ,​​​ ​ഗോ​ൺ​സാ​ലോ​ ​ഗു​യി​ഡ​സ്,​​​ ​ഗോ​ൺ​സ​ലോ​ ​റാ​മോ​സ്,.
നോട്ട് ദ പോയിന്റ്
6​-ാം​ ​ലോ​ക​ക​പ്പി​നാ​ണ്റൊ​ണാ​ൾ​ഡോ​ ​ബൂ​ട്ടു​കെ​ട്ടു​ന്ന​ത്.​
22​ ​ലോ​ക​ക​പ്പ് ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്നാ​യി​ ​റൊ​ണാ​ൾ​ഡോ​ 8​ ​ഗോ​ളു​ക​ൾ​ ​നേ​ടി​യി​ട്ടു​ണ്ട്.
226​-​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​അ​ന്താ​രാ​ഷ്ട്ര​ ​മ​ത്സ​ര​ങ്ങ​ൾ​ ​ക​ളി​ച്ചി​ട്ടു​ള്ള​ ​പു​രു​ഷ​ ​താ​രം​ ​റൊ​ണാ​ൾ​ഡോ​യാ​ണ് .​ 226​ ​മ​ത്സ​ര​ങ്ങ​ളിൽപോ​ർ​ച്ചു​ഗ​ലി​നാ​യി​ ​ക​ള​ത്തി​ലി​റ​ങ്ങി.
143​-​ ​ഗോ​ളു​ക​ൾ​ ​പോ​ർ​ച്ചു​ഗ​ലി​നാ​യി​ ​റൊ​ണാ​ൾ​ഡോ​ ​നേ​ടി​യി​ട്ടു​ണ്ട്.​ ​അ​ന്താ​രാ​ഷ്ട്ര​ ​ഫു​ട്ബോ​ളി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ഗോ​ളു​ക​ൾ​ ​നേ​ടി​യ​ ​പു​രു​ഷ​ ​താ​ര​വും​ ​റൊ​ണാ​ൾ​ഡോ​ ​ത​ന്നെ.
ഗ്രൂ​പ്പ് ​കെ​യി​ൽ​ ​കൊ​ളം​ബി​യ,​ ​ഉ​സ്‌​ബെ​ക്കി​സ്ഥാ​ൻ,​ ​കോം​ഗോ​ ​എ​ന്നീ​ ​ടീ​മു​ക​ൾ​ക്കൊ​പ്പ​മാ​ണ് ​പ്രാ​ഥ​മി​ക​ ​റൗ​ണ്ടി​ൽ​ ​പോ​ർ​ച്ചു​ഗ​ൽ.
ജൂ​ൺ​ 17​ന് ​കോം​ഗോ​യ്ക്ക് ​എ​തി​രെ​യാ​ണ് ​ലോ​ക​ക​പ്പി​ൽ​ ​പോ​ർ​ച്ചു​ഗ​ലി​ന്റെ​ ​ആ​ദ്യ​ ​മ​ത്സ​രം.​
ക​ന്നി​ ​ലോ​ക​കി​രീ​ട​മാ​ണ് ​പോ​ർ​ച്ചു​ഗ​ൽ​ ​ല​ക്ഷ്യം​ ​വ​യ്ക്കു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​ക്വാ​ർ​ട്ട​റി​ൽ​ ​മൊ​റോ​ക്കോ​യോ​ട് ​തോ​റ്റ് ​പു​റ​ത്താ​യി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360