SignIn
Kerala Kaumudi Online
Thursday, 28 May 2026 11.35 AM IST

ഡച്ച് പടയായി

d

ആംസ്റ്റർഡാം: ഫിഫ ലോകകപ്പിനുള്ള നെതർലാൻഡ്സ് ടീമിനെ പ്രഖ്യാപിച്ചു. കോച്ച് റൊണാൾഡ് കൂമാൻ പ്രഖ്യാപിച്ച 26 അംഗ ടീമിൽ പരിക്കിന്റെ പിടിയിലായിരുന്ന മെ ംഫിസ് ഡിപെയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ സീനിയർ ടീമിൽ കളിച്ചിട്ടില്ലാത്ത വെസ്റ്റ് ഹാം വിംഗർ‌ ക്രൈസൻസിയോ സോമ്മർവില്ലയ്ക്ക് ആദ്യമായി ഡച്ച് ടീമിൽ നിന്ന് വിളിവന്നു. ലിവർപൂൾ താരം ജെറമി ഫ്രിംപോംഗിനെ ഒഴിവാക്കിയത് സർപ്രൈസായി. പരിക്കേറ്റ സാവി സിമോൺസും ടിമിലില്ല. യോഗ്യതാ റൗണ്ടിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് നെതർലാൻഡ്സ് ഇത്തവണ ലോകകപ്പിനെത്തുന്നത്.

ടീം

ഗോൾകീപ്പർമാർ- മാർക്ക് ഫ്ലെക്കൻ,റോബിൻ റോഫസ്, ബാർട്ട് വെർബ്രുഗ്ഗൻ

പ്രതിരോധനിര-നാതാൻ ആകെ. ഡെൻസൽ ഡുംഫ്രിസ്, ജോറൽ ഹാറ്റോ, ജൂറൻ ടിംബൽ,ജാൻ പോൾ വാൻ ഹെക്കെ,മിക്കി വാൻഡെ വെൻ, വിർജിൽ വാൻ ഡൈക്ക്.

മദ്ധ്യനിര-ഡി ജോംഗ്,മാർട്ടിൻ ഡെ റൂൺ,ഗ്രാവൻബെർക്ക്.കൂപ്പ് മെയിനേഴ്സ്,റെയിജിൻഡേഴ്സ്.ഗൂസ് ടിൽ,ക്വിന്റൻ ടിംബർ, മാറ്റ്സ് വൈഫ‌ർ.

മുന്നേറ്റനിര-ബ്രിയാൻ ബ്രോബി,ഡിപെ, ഗാക്പോ,ക്ലുയിവർട്ട്, നോവ ലാംഗ്,മലൻ,സമ്മർവില്ലെ,വെയ്ഘോർസ്റ്റ്.

കന്നിക്കിരീടം തേടി

മൂന്ന് തവണ റണ്ണറപ്പായ നെതർലാൻഡ്സ് (1974,1978.2010) കന്നിക്കിരീടമാണ് ലക്ഷ്യം വയ്ക്കുന്നത്.

ജപ്പാനും, സ്വീഡനും,ടുണീഷ്യയും ഉൾപ്പെട്ട ഗ്രൂപ്പ് എഫിലാണ് ഇത്തവണ ഡച്ച് പട.

ജൂൺ 14ന് ജപ്പാനെതിരെയാണ് നെതർലാൻഡ്സിന്റെ ആദ്യ മത്സരം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, 1, 10 RUPEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360