SignIn
Kerala Kaumudi Online
Thursday, 28 May 2026 11.30 AM IST

ഹൈദരാബാദിനെ ഔട്ടാക്കി റോയൽ വൈഭവം'

s

ന്യൂ​ച​ണ്ഡി​ഗ​ഡ്:​ ​കൗമാര വി‌സ്മയം വൈഭവ് സൂര്യവംശി വെടിക്കെട്ട് ബാറ്റിംഗുമായി നിറ‌ഞ്ഞാടിയ ഐ.പി.എൽ ഏലിമനേറ്ററിൽ,​ രാജസ്ഥാൻ റോയൽസ് 47 റൺസിന് സൺറൈസേഴ്‌സ് ഹൈദരാബാദിനെ കീഴടക്കി. ജയത്തോടെ രാജസ്ഥാൻ ക്വാളിഫയർ 2ൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടാൻ യോഗ്യത ഉറപ്പിച്ചു. തോൽവിയോടെ ഹൈദരാബാദ് പുറത്തായി.

ന്യൂ​ച​ണ്ഡി​ഗ​ഡ് ​വേ​ദി​യാ​യ​ ​ജീ​വ​ൻ​ ​മ​ര​ണ​ ​പോ​രാ​ട്ട​ത്തി​ൽ​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​രാ​ജ​സ്ഥാ​ൻ​ ​വൈ​ഭ​വി​ന്റെ​ ​ബാ​റ്രിം​ഗി​ന്റെ​ ​പി​ൻ​ബ​ല​ത്തി​ൽ​ 20​ ​ഓ​വ​റി​ൽ​ 8​ ​വി​ക്ക​റ്റ് ​ന​ഷ്‌​ട​ത്തി​ൽ​ 243​ ​റ​ൺ​സ് ​നേ​ടി.​ മറുപടിക്കിറങ്ങിയ ഹൈദരാബാദ് 19.2 ഓവറിൽ 196 റൺസിന് ഓൾഔട്ടായി. 20 പന്തിൽ 38 റൺസെടുത്ത നിതീഷ് കുമാറാണ് ഹൈദരാബാദിന്റെ ടോപ്‌സ്കോറർ. ഇംപാക്‌ട് പ്ലെയർ സലിൽ അറോറ (21 പന്തിൽ 35)​,​ ഇഷാൻ കിഷൻ (11 പന്തിൽ 33)​,​ശിവാംഗ് കുമാർ (27)​ എന്നിവരും അല്പനേരം പിടിച്ചു നിന്നു. രാജസ്ഥാനായി ജോഫ്ര ആർച്ചർ മൂന്നും ബർഗർ,​ജഡ‌േജ,​ ഇംപാക്‌ട് പ്ലെയർ സുശാന്ത് എന്നിവർ 2 വിക്കറ്ര് വീതവും വീഴ്‌ത്തി. ഇന്നിംഗ്‌സിലെ ആദ്യ പന്തിൽ തന്നെ അപകടകാരിയായ അഭിഷേക് ശർമ്മയെ വിക്കറ്റ് കീപ്പർ ധ്രുവ് ജുറലിന്റെ കൈയിൽ എത്തിച്ച് ആർച്ചർ ഹൈദരാബാദിനെ ഞെട്ടിച്ചു.

വൈഭവാണ് താരം

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനായി ​വെ​റും​ 29​ ​പ​ന്തി​ൽ​ 12​ ​കൂ​റ്റ​ൻ​സി​ക്സു​ക​ളും​ ​5ഫോ​റു​മു​ൾ​പ്പെ​ടെ​ 97​റ​ൺ​സാ​ണ് പതിനഞ്ചുകാരൻ ​വൈ​ഭ​വ് ​അ​ടി​ച്ചു​കൂ​ട്ടി​യ​ത്.​ ​വൈഭവ് തന്നെയാണ് കളിയിലെ താരം. ​ജു​റ​ലും​ ​(21​ ​പ​ന്തി​ൽ​ 50​)​ ​മി​ക​ച്ച​ ​ബാ​റ്റിം​ഗ് ​കാ​ഴ്ച​വ​ച്ചു.​ ​യ​ശ്വ​സി​ ​ജ​യ്സ്വാ​ൾ​ ​(29​),​ ​ക്യാ​പ്ട​ൻ​ ​റി​യാ​ൻ​ ​പ​രാ​ഗ് ​(12​ ​പ​ന്തി​ൽ​ 26​)​ ​എ​ന്നി​വ​രും​ ​ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം​ ​ന​ട​ത്തി.
യ​ശ്വ​സി​യെ​ ​ഒ​ര​റ്റ​ത്ത് ​നി​റു​ത്തി​ ​രാ​ജ​സ്ഥാ​ന് ​ഗംഭീര ​തു​ട​ക്ക​മാ​ണ് ​വൈ​ഭ​വ് ​ന​ൽ​കി​യ​ത്.​ ​ഹൈ​ദ​രാ​ബാ​ദ് ​ക്യാ​പ്ട​ൻ​ ​പാ​റ്റ് ​ക​മ്മി​ൻ​സ് ​എ​റി​‌​ഞ്ഞ ​ആ​ദ്യ​ ​ഓ​വ​റി​ലെ​ ​അ​വ​സാ​ന​ ​പ​ന്തി​ൽ​ ​സി​ക്സ​ടി​ച്ചാ​ണ് ​വൈ​ഭ​വ് ​വെ​ടി​ക്കെ​ട്ട് ​ആ​രം​ഭി​ച്ച​ത്.​ ​മൂ​ന്നാം​ ​ഓ​വ​റി​ൽ​ ​ക​മ്മി​ൻ​സി​നെ​തി​രെ​ ​വൈ​ഭ​വ് ​ഹാ​ട്രി​ക്ക് ​സി​ക്സ​ടി​ച്ചു.​ ​ആ​ ​ഓ​വ​റി​ൽ​ ​പി​റ​ന്ന​ത് 25​ ​റ​ൺ​സാ​ണ്.​ 4​-ാം​ ​ഓ​വ​റി​ൽ​ ​സാ​കി​ബി​നെ​തി​രെ​ ​തു​ട​ർ​ച്ച​യാ​യ​ ​ര​ണ്ട് ​സി​ക്സ​ടി​ച്ച് ​വൈ​ഭ​വ് 16​ ​പ​ന്തി​ൽ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​കു​റി​ച്ചു.​ ​പ​വ​ർ​പ്ലേ​യി​ൽ​ ​രാ​ജ​സ്ഥാ​ൻ​ 80​ ​റ​ൺ​സെ​ടു​ത്തു.​ ​ടീം​സ്കോ​ർ​ 125​ൽ​ ​വ​ച്ച് ​സെ​ഞ്ച്വ​റി​ക്ക​രി​കെ​ ​വൈ​ഭ​വി​നെ​ ​പ്ര​ഫു​ലി​ന്റെ​ ​പ​ന്തി​ൽ​ ​​ ​സ്മ​ര​ൺ​ ​പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​ 49​ ​പ​ന്തി​ൽ​ ​യ​ശ്വ​സി​ക്കൊ​പ്പം​ 125​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ട് ​ഉ​ണ്ടാ​ക്കി​യ​ ​ശേ​ഷ​മാ​യി​രു​ന്നു​ ​വൈ​ഭ​വി​ന്റെ​ ​മ​ട​ക്കം.​
​പി​ന്നാ​ലെ​ ​യ​ശ്വ​സി​യെ​ ​ശി​വാം​ഗ് ​കു​മാ​ർ​ ​മ​ട​ക്കി.​ ​മൂ​ന്നാം​ ​വി​ക്ക​റ്റി​ൽ​ ​ജു​റ​ലും​ ​പ​രാ​ഗും​ 21​ ​പ​ന്തി​ൽ​ 55​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​ ​സ്കോ​റിം​ഗ് ​വേ​ഗം​ ​നി​ല​നി​റു​ത്തി.​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​പൂ​ർ​ത്തി​യാ​ക്കി​യ​തി​ന് ​പി​ന്നാ​ലെ​ ​ ​ജു​റ​ലിനെ​ ​പ്ര​ഫു​ൽ​ ​മ​ട​ക്കി.​ ​അ​ധി​കം​ ​വൈ​കാ​തെ​ ​പ​രാ​ഗി​നെ​യും​ ​പ്ര​ഫു​ൽ​ ​മ​ട​ക്കി​യ​തോ​ടെ​ ​ഹൈ​ദ​രാ​ബാ​ദിന് അ​ശ്വാ​സ​മാ​യി.​ ​അ​വ​സാ​ന​ ​ഓ​വ​റു​ക​ളി​ൽ​ ​റ​ണ്ണൊ​ഴു​ക്കി​ന് ​ത​ട​യി​ടാ​നും​ ​അ​വ​ർ​ക്കാ​യി.​ ​ ​പ്ര​ഫു​ൽ​ 3​ ​വി​ക്ക​റ്റ് ​വീ​ഴ്‌​ത്തി.

ആർ.സി.ബിയുടെ എതിരാളിയെ നാളെ അറിയാം.

ഐ.​പി.​എ​ൽ​ ​ര​ണ്ടാം​ ​ക്വാ​ളി​ഫ​യ​റി​ൽ ഫൈനൽ ലക്ഷ്യമിട്ട്​ ​നാ​ളെ​ ​ഗു​ജ​റാ​ത്ത് ​ടൈ​റ്റ​ൻ​സും​ ​രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടും. ന്യൂചണ്ഡിഗഡ് സ്റ്റേഡിയത്തിൽ രാത്രി 7.30മുതലാണ് മത്സരം.
.

റെക്കാഡ് വൈഭവം

61- ഐ.പി.എല്ലിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ സി‌ക്സുകൾ നേടുന്ന താരമായി ഇന്നലത്തെ ഇന്നിംഗ്‌സോടെ വൈഭവ് സൂര്യവംശി. താരം ഈ സീസണിൽ നേടിയത് 61 സിക്സുകളാണ്. ക്രിസ് ഗെയിലിന്റെ (59, 2012ൽ) പേരിലുണ്ടായിരുന്ന റെക്കാഡാണ് വൈഭവ് തിരുത്തിയത്.

600- ഐ.പി.എല്ലിൽ ഒരു സീസണിൽ 600 റൺസ് തികയ്ക്കുന്ന ഏറ്രവും പ്രായം കുറ‌ഞ്ഞ താരമെന്ന റെക്കാഡും വൈഭവ് സ്വന്തമാക്കി.

16- ഐ.പി.എൽ പ്ലേഓഫിൽ ഏറ്റവും വേഗമേറിയ അർദ്ധ സെ‌ഞ്ച്വറി നേടിയവരിൽ സുരേഷ് റെയ്ഡനയ്ക്കൊപ്പം (2014 ചെന്നൈ) ഒന്നാമതെത്തി വൈഭവ്. ഇരുവരും 16 പന്തിലാണ് അർദ്ധ സെഞ്ച്വറി തികച്ചത്.

5- പവർപ്ലേയിൽ വൈഭവിന്റെ 5-ാം അർദ്ധ സെ‌ഞ്ച്വറിയാണിത്.

243/8- ഐ.പി.എല്ലിൽ രാജസ്ഥാന്റെ ഏറ്റവും ഉയർന്ന ടോട്ടലാണ് ഇന്നലത്തേത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, 1, 11
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360