SignIn
Kerala Kaumudi Online
Monday, 13 July 2026 1.57 AM IST

ഒന്നും ജയിച്ചില്ല, ഒന്നാം റാങ്ക് പോയി

cricket

സതാംപ്ടൺ : അയർലാൻഡ് പര്യടനത്തിലും ഇംഗ്ളണ്ട് പര്യടനത്തിലും ഒറ്റക്കളിപോലും ജയിക്കാൻ കഴിയാതിരുന്നതോടെ ട്വന്റി-20 ഫോർമാറ്റിലെ ഇന്ത്യയുടെ ഒന്നാം റാങ്ക് നഷ്ടമായി. 1601 ദിവസത്തിന് ശേഷമാണ് ഇന്ത്യ ഐ.സി.സി റാങ്കിംഗിലെ ഒന്നാം സ്ഥാനത്തുനിന്നിറങ്ങുന്നത്. പുതിയ നായകൻ ശ്രേയസ് അയ്യർക്ക് കീഴിൽ അയർലാൻഡിൽ രണ്ട് ട്വന്റി-20കളിൽ തോറ്റ ശേഷം ഇംഗ്ളണ്ടിലെത്തിയ ഇന്ത്യ അഞ്ചുകളിൽ നാലും തോറ്റു. ഒന്ന് മഴയെടുത്തു. ഇതാദ്യമായാണ് ഇന്ത്യ ഈ ഫോർമാറ്റിൽ ആറുകളികൾ തുടർച്ചയായി തോൽക്കുന്നത്.

കഴിഞ്ഞദിവസം സതാംപ്ടണിൽ 56 റൺസിനായിരുന്നു ഇന്ത്യൻ തോൽവി.ആദ്യം ബാറ്റ്ചെയ്ത ഇംഗ്ളണ്ട് 257/3 എന്ന സ്കോർ ഉയർത്തിയപ്പോൾ ഇന്ത്യ 201/8ൽ ഒതുങ്ങി. വൈഭവ് സൂര്യവംശിയെ മാറ്റി വീണ്ടും അവസരം നൽകിയ സഞ്ജു 14 പന്തിൽ 27 റൺസെടുത്ത് പുറത്തായി.

ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള മൂന്ന് ഏകദിനങ്ങളുടെ പരമ്പര നാളെ ബർമിംഗ്ഹാമിൽ തുടങ്ങും. ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിൽ രോഹിത് ശർമ്മയും വിരാട് കൊഹ്‌ലിയും കളിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAIBHAV, SPORTS NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360