SignIn
Kerala Kaumudi Online
Wednesday, 09 September 2026 1.48 AM IST

യു.എസ് ഓപ്പൺ: ഇഗ പൊഴിഞ്ഞു

iga

ക്വിൻവെംഗ് ഷെംഗ്, കൊക്കോ ഗൗഫ്, എലേന റൈബാക്കിന, മിറ ആൻഡ്രീവ, അലക്സിസ് സ്വരേവ്, കാർലോസ് അൽക്കാരസ്, അലക്സാണ്ടർ ബ്ളോക്സ് ക്വാർട്ടറിൽ

ന്യൂയോർക്ക് : മുൻ ചാമ്പ്യനും മുൻ ലോക ഒന്നാം നമ്പർ താരവുമായ പോളണ്ടുകാരി ഇഗ ഷ്വാംടെക് ഇത്തവണത്തെ യു.എസ് ഓപ്പൺ ടെന്നീസിന്റെ ക്വാർട്ടറിലെത്താതെ പുറത്ത്. പ്രീ ക്വാർട്ടറിൽ ക്വാളിഫയിംഗ് റൗണ്ട് കടന്നെത്തിയ ലോക 121-ാം റാങ്കുകാരിയായ ചൈനീസ് താരം ക്വിൻവെംഗ് ഷെംഗാണ് ഇഗയെ അട്ടിമറിച്ചത്. ഒരു മണിക്കൂർ 56 മിനിട്ട് നീണ്ട മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ചൈനീസ് താരത്തിന്റെ ജയം. സ്കോർ 7-5,6-3. ആദ്യ സെറ്റിൽ 5-0ത്തിന് മുന്നിൽ നിന്നശേഷമാണ് ഇഗ പിടിവിട്ടുവീണത്.

2022ൽ യു.എസ് ഓപ്പൺ കിരീടം നേടിയിരുന്ന താരമാണ് ഇഗ. ആറ് ഗ്രാൻസ്ളാം കിരീടങ്ങൾക്ക് ഉടമയായ ഇഗ ഇത്തവണ ഒരു ഗ്രാൻസ്ളാമിൽപോലും കിരീടം നേടാനാകാതെയാണ് സീസൺ അവസാനിപ്പിക്കുന്നത്. കഴിഞ്ഞ വർഷം രണ്ട് ഗ്രാൻസ്ളാമുകളിൽ ഇഗയായിരുന്നു ചാമ്പ്യൻസ്. ഇക്കുറി ഓസ്ട്രേലിയൻ ഓപ്പണിൽ ക്വാർട്ടർ ഫൈനലിൽ പുറത്തായ ഇഗ ഫ്രഞ്ച് ഓപ്പണിൽ നാലാം റൗണ്ടിലും വിംബിൾഡണിൽ മൂന്നാ റൗണ്ടിലുമാണ് പുറത്തായത്.2019ന് ശേഷമുള്ള ഇഗയുടെ ഏറ്റവും മോശം ഗ്രാൻസ്ളാം സീസണാണിത്.

ഇപ്പോൾ 121-ാം സ്ഥാനത്താണെങ്കിലും മുമ്പ് ലോക റാങ്കിംഗിൽ നാലാം സ്ഥാനത്തുവരെയെത്തിയ താരമാണ് ക്വിൻവെംഗ് ഷെംഗ്. പാരീസിൽ നടന്ന 2024 ഒളിമ്പിക്സിൽ സ്വർണമെഡൽ നേടിയ താരം കൂടിയായ ക്വിൻവെംഗ് ഷെംഗ്. ഒരുവർഷം മുമ്പ് കൈത്തണ്ടയിലെ പരിക്കും ശസ്ത്രക്രിയയും കാരണം കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്നതാണ് ചൈനീസ് താരം റാങ്കിംഗിൽ പിന്നാക്കം പോകാൻ കാരണം.

ഇന്ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ എലേന റൈബാക്കിനയാണ് ഇഗയുടെ എതിരാളി. പ്രീക്വാർട്ടറിൽ മുൻ ലോക ഒന്നാം നമ്പർ ജാപ്പനീസ് താരം നവോമി ഒസാക്കയെ കീഴടക്കിയാണ് എലേന ക്വാർട്ടറിലെത്തിയത്.6-1,6-4 എന്ന സ്കോറിനാണ് രണ്ടാം സീഡായ കസാഖിസ്ഥാൻ താരം നവോമിയെ തോൽപ്പിച്ചത്. നാലാം സീഡ് അമേരിക്കൻ താരം കൊക്കോ ഗൗഫും ക്വാർട്ടറിലേക്ക് എത്തിയിട്ടുണ്ട്. സ്വന്തം നാട്ടുകാരി ഇവ യോവിക്കിനെ 61,6-4നാണ് കൊക്കോ കീഴടക്കിയത്. അഞ്ചാം സീഡ് മിറ ആൻഡ്രീവയാണ് ക്വാർട്ടറിൽ കൊക്കോയുടെ എതിരാളി. പ്രീ ക്വാർട്ടറിൽ മിറ 5-7,6-4,6-3ന് ഓസ്ട്രിയയുടെ അനസ്താസ്യ പൊറ്റപ്പോവയെയാണ് തോൽപ്പിച്ചത്.

പുരുഷ സിംഗിൾസിൽ ടോപ് സീഡ് അലക്സിസ് സ്വരേവ്, മുൻ ലോക ഒന്നാം നമ്പർ കാർലോസ് അൽക്കാരസ്, 28-ാം സീഡ് അലക്സാണ്ടർ ബ്ളോക്സ് എന്നിവർ ക്വാർട്ടറിലെത്തി.21-ാം സീഡ് ഇറ്റാലിയൻ താരം ലൂസിയാനോ ദർദേരിയെ 6-2,6-2,7-6നാണ് സ്വരേവ് തോൽപ്പിച്ചത്. കാർലോസ് ടോമി പോളിനെ 6-4,6-3,6-4നും ബ്ളോക്സ് സെരുൻഡോലോെ 6-3,4-6,7-5,7-5നും തോൽപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IGA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360