
യു.എസ് ഓപ്പൺ : അൽകാരസിനെ കീഴടക്കി ബെൻ ഷെൽട്ടൺ
ന്യൂയോർക്ക് : യു.എസ് ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസ് ടൂർണമെന്റിന്റെ പുരുഷ സിംഗിൾസ് ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻ കാർലോസ് അൽകാരസിനെ വീഴ്ത്തി ബെൻ ഷെൽട്ടൺ. നാലര മണിക്കൂറോളം നീണ്ട അഞ്ച് സെറ്റ് പോരാട്ടത്തിനൊടുവിലാണ് യു.എസ് താരം ഷെൽട്ടൺ സ്പാനിഷ് സെൻസേഷൻ അൽകാരസിനെ വീഴ്ത്തിയത്. സ്‌കോർ: 6-7, 6-1, 6-3,1-6, 7-8. പരിക്കിൽ നിന്ന് മോചിതനായി 4 മാസത്തെ ഇടവേളയ്ക്ക് ശേഷം കോർട്ടിൽ തിരിച്ചെത്തിയ അൽകാരസിനെ ഇന്നലെയും ശാരീരികമായ ക്ഷീണതകൾ അലട്ടി. നിർണായകമായ അഞ്ചാം സെറ്റിന് മുൻപ് താരം ശർദ്ദിക്കുകയും ചെയ്തു.
ബെന്നിന്റെ തിരിച്ചു വരവ്
ആദ്യ സെറ്റ് ടൈബ്രേക്കറിനൊടുവിൽ അൽകാരസ് നേടി. എന്നാൽ അടുത്ത സെറ്റിൽ തിരിച്ചടിച്ച ബെൻ തുടർച്ചയായി 9 ഗെയിമുകൾ ജയിക്കുകയും തുടക്കത്തിൽ 3 - 0 ത്തിന് മുന്നിലെത്തുകയും ചെയ്തു. രണ്ടും മൂന്നും സെറ്റുകൾ വലിയ വെല്ലുവിളികൾ ഇല്ലാതെ ബെൻ നേടി. എന്നാൽ ശാരീരിക അസ്വസ്ഥതകൾ അലട്ടിയെങ്കിലും നാലാം സെറ്റ് 6 -1 ന് നേടി അൽകാരസ് മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി.
അഞ്ചാം സെറ്റിൽ ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം (6-6) പോരാടിയതോടെ വിജയിയെ കണ്ടെത്താൻ 10 പോയിന്റിന്റെ സൂപ്പർ ടൈബ്രേക്കർ വേണ്ടിവന്നു. ടൈബ്രേക്കറിൽ അൽകാരസ് 5-3 ന് മുന്നിലായിരുന്നെങ്കിലും, ശക്തമായി തിരിച്ചടിച്ച ഷെൽട്ടൺ 10-7 ന് സെറ്റും മത്സരവും സ്വന്തമാക്കി. മണിക്കൂറിൽ 146 മൈൽ വേഗതയിൽ ഷെൽട്ടൺ പായിച്ച മാരകമായ ഏസ് സെർവോടെയാണ് മത്സരം അവസാനിച്ചത്. വനിതാ സിംഗിൾസിൽ ബെലറൂസ് താരം അരീന സബലേങ്ക, യു.എസിന്റെ ജെസിക്ക പെഗുല എന്നിവരും സെമിയിൽ കടന്നു .
അമേരിക്കൻ സെമി
സെമിയിൽ മറ്റൊരു യു.എസ് താരം ഫ്രാൻസെസ് ടിയാഫോയാണ് ബെൻ ഷെൽട്ടന്റെ എതിരാളി.
ഇതോടെ ഇത്തവണ യു.എസ് ഓപ്പൺ ഫൈനലിൽ ഒരു അമേരിക്കൻ താരം കളിക്കുമെന്ന് ഉറപ്പായി.
മറ്റൊരു യു.എസ് താരം മിക്കൽസണെ ക്വാർട്ടറിൽ തോൽപ്പിച്ചാണ് ടിയാഫോ സെമിയിൽ എത്തിയത്.
2003 ൽ അൻഡി റോഡിക് ചാമ്പ്യനായ ശേഷം യു.എസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നാട്ടുകാരനായ താരം നേടിയിട്ടില്ല.
ആദ്യ മൂന്ന് റാങ്കുകളിൽ ഉള്ള ഒരു താരത്തെ ആദ്യമായാണ് ബെൻ തോൽപിക്കുന്നത്.
3 - ബെന്നിന്റെ മൂന്നാം ഗ്രാൻസ്ലാം സെമിയാണ് ഇത്. 2023 ൽ യു.എസ് ഓപ്പണിലും 2025 ൽ ഓസ്ട്രേലിയൻ ഓപ്പണിലും സെമിയിൽ എത്തിയിട്ടുണ്ട്.
ഗ്രാൻസ്ലാം മത്സരങ്ങളിൽ തുടർച്ചയായി 18 വിജയങ്ങൾ നീണ്ട അൽകാരസിന്റെ വിജയക്കുതിപ്പിനാണ് ബെൻ ഫുൾസ്റ്റോപ്പിട്ടത്.
ചരിത്ര മത്സരം
യു.എസ് ഓപ്പൺ ചരിത്രത്തിൽ ഏറ്റവും വൈകി അവസാനിച്ച മത്സരമായി ബെൻ - അൽകാരസ് പോരാട്ടം.
പ്രാദേശിക സമയം രാത്രി 11. 05 ന് തുടങ്ങിയ മത്സരം അവസാനിച്ചത് പുലർച്ചെ 3.33ന് .
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |