കോഴിക്കോട്: പുതിയ സീസണിന് മുന്നോടിയായി സ്പാനിഷ് ഫോർവേഡ് ഹ്യൂഗോ ഡിയാസ് റോഡ്രിഗസിനെ ടീമിലെത്തിച്ച് ഗോകുലം കേരള എഫ്. സി.
കഴിഞ്ഞ സീസണിൽ ഡയമണ്ട് ഹാർബർ എഫ്‌സിക്കായി 8 ഗോളുകൾ നേടിയ ഹ്യൂഗോ, ടീമിന്റെ ടോപ് സ്‌കോററായും 2025-26 സീസണിലെ ലീഗിലെ രണ്ടാമത്തെ ഉയർന്ന ഗോൾ സ്‌കോററായും മാറി. ഡയമണ്ട് ഹാർബർ എഫ്‌സിയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് ഹ്യൂഗോ.
യൂറോപ്പിലെയും ഇന്ത്യയിലെയും വിവിധ ക്ലബ്ബുകളിൽ കളിച്ച പരിചയസമ്പത്തുമായാണ് സ്പാനിഷ് താരം മലബാറിയൻസിനൊപ്പം ചേരുന്നത്. ഡിപോർട്ടിവോ ല കൊരുണ, ഗെറ്റഫെ, ലീഡ്സ് തുടങ്ങിയ പ്രമുഖ ക്ലബുകൾക്കായി കളിച്ചിട്ടുള്ള താരമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |