SignIn
Kerala Kaumudi Online
Monday, 14 September 2026 10.19 AM IST

റിബാക്കിന റിപ്പീറ്റ്

r

ന്യൂയോർക്ക് : സീസണിലെ ആദ്യ ഗ്രാൻസ്ലാം ടൂർണമെന്റായ ഓസ്ട്രേലിയൻ ഓപ്പണിലെപ്പോലെ അവസാന ഗ്രാൻസ്ലാമായ യു.എസ് ഓപ്പണിലും വനിതാ സിംഗിൾസ് കിരീടത്തിൽ മുത്തമിട്ട് കസഖ് സെൻസേഷൻഎലേന റിബാക്കിന. ഓസ്ട്രേലിയൻ ഓപ്പണിലെപ്പോലെ തന്നെ ഫൈനലിൽ ബെലറൂസ് താരം അര്യാന സബലേങ്കയെ കീഴടക്കിയാണ് റിബാക്കിന കരിയറിലാദ്യമായി യു.എസ് ഓപ്പണിൽ ചാമ്പ്യനായത്. ഓസ്ട്രേലിയൻ ഓപ്പണിലെപ്പോലെ മൂന്ന് സെറ്ര് നീണ്ട ഫൈനൽ പോരാട്ടത്തിനൊടുവിലാണ് റിബാക്കിന ഹാട്രിക്ക് യു.എസ് ഓപ്പൺ കിരീട നേട്ടം സ്വപ്നം കണ്ടെത്തിയ സബലേങ്കയുടെ ‌വെല്ലുവിളി മറികടന്നത്. സ്കോർ: 6-4,5-7,6-2. 2 മണിക്കൂർ 21മിനിട്ട് മത്സരം നീണ്ടു.

മത്സരത്തിന്റെ തുടക്കത്തിൽ സെർവുകളുടെ കൃത്യത കുറവായിരുന്നെങ്കിലും റിബാക്കിന ബേസ്‌ലൈൻ റാലികളിൽ മേധാവിത്വം പുലർത്തി. സബലെങ്കയുടെ പിഴവുകൾ മുതലെടുത്ത് റബാകിന ഒന്നാം സെറ്റ് 6-4 ന് സ്വന്തമാക്കി.

രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചുവന്ന സബലേങ്ക പതിവ് പവർ ഗെയിമിലൂടെ റബാക്കിനയെ സമ്മർദ്ദത്തിലാക്കി. കടുത്ത പോരാട്ടത്തിനൊടുവിൽ 7-5 ന് സെറ്റ് നേടി സബലേങ്ക മത്സരത്തിൽ തിരിച്ചവരവ് നടത്തി.

എന്നാൽ അവസാന സെറ്റിന്റെ നിയന്ത്രണം പൂർണമായും ഏറ്രെടുത്ത റിബാക്കിന ശക്തമായ സെർവുകളും മികച്ച വിന്നറുകളും തൊടുത്ത് സബലേങ്കയ്ക്ക് ഒരവസരവും നൽകാതെ സെറ്റും കിരീടവും സ്വന്തമാക്കുകയായിരുന്നു. പരിക്ക് ഉയർത്തിയ വെല്ലുവിളികളെ മറികടന്നാണ് റിബാക്കിനയുടെ വിജയം.

നോട്ട് ദ പോയിന്റ്

3- റിബാക്കിനയുടെ മൂന്നാം ഗ്രാൻസ്ലാം സിംഗിൾസ് കിരീട നേട്ടമാണിത്. ഈ സീസണിൽ രണ്ടാമത്തേതും. നേരത്തേ 2022ൽ വിംബിൾഡണും സ്വന്തമാക്കിയിട്ടുള്ള റിബാക്കിനയ്ക്ക് ഫ്രഞ്ച് ഓപ്പൺ കൂടിനേടിയാൽ കരിയർ സ്ലാംപൂർത്തിയാക്കാം.

ഒരേ സീസണിൽ രണ്ട്ഹാർഡ് കോട്ട് ഗ്രാൻഡ്സ്ലാമുകളിലും ചാമ്പ്യനാകുന്ന താരമെന്ന നേട്ടം സ്വന്തമാക്കാൻ റിബാക്കിനയ്ക്കായി.

1- സബലേങ്കയെ മറികടന്ന് വനിതാ സിംഗിൾസ് റാങ്കിംഗിൽ ഒന്നമതെത്താനും 27കാരിയായ റിബാക്കിനയ്‌ക്കായി, ഈ നേട്ടം കൈവരിക്കുന്ന ആദ്യ കസഖ് താരം.

സെമിയിൽ വിജയിച്ചപ്പോൾ തന്നെ സബലേങ്കയെ മറികടക്കാനുള്ള റാങ്കിംഗ് പോയിന്റ് റിബാക്കിനയ്ക്കായി.

1- യു.എസ് ഓപ്പൺ സിംഗിൾസ് കിരീടം നേടുന്ന ആദ്യ കസഖിസ്ഥാൻ താരമാണ് റിബാക്കിന.

കഴിഞ്ഞ രണ്ട് തവണയും ചാമ്പ്യനായ സബലേങ്കയുടെ ഹാട്രിക്ക പ്രതീക്ഷകളെയാണ് റിബാക്കിന തകർത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360