
ലണ്ടൻ : ഇംഗ്ളണ്ട് പര്യടനത്തിലെ മൂന്ന് ടെസ്റ്റുകളിലും നാണംകെട്ട രീതിയിൽ തോറ്റ പാകിസ്ഥാന് കുറഞ്ഞ ഓവർനിരക്കിന്റെ പേരിൽ പിഴയും. എഡ്ജ്ബാസ്റ്റണിൽ നടന്ന മൂന്നാം ടെസ്റ്റിലെ കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് പാകിസ്ഥാന്റെ മാച്ച് ഫീയുടെ 50 ശതമാനമാണ് ഐ.സി.സി പിഴയായി ചുമത്തിയിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് 11 പോയിന്റു ൾ വെട്ടിക്കുറയ്ക്കുകയും ചെയ്തു. നിശ്ചിത സമയത്ത് 11 ഓവറുകൾ പിന്നിലായിരുന്നു പാകിസ്ഥാൻ.
ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ പാകിസ്ഥാൻ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 4.63 വിജയ ശരാശരിയോടെ ശതമാനത്തോടെയാണ് പാകിസ്ഥാൻ ഒമ്പതാം സ്ഥാനത്തുള്ളത്. ലീഡ്‌സിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്നിംഗ്സിനും 103 റൺസിനും ലോഡ്‌സിൽ നടന്ന രണ്ടാം ടെസ്റ്റിൽ 194 റൺസിനും എഡ്ജ്ബാസ്റ്റണിൽ മൂന്നാമത്തെ ടെസ്റ്റിൽ എട്ട് വിക്കറ്റിനുമാണ് പാകിസ്ഥാൻ തോറ്റത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |