തിരുവനന്തപുരം: സൂപ്പർ ലീഗ് കേരള ഫുട്ബാളിന്റെ പുതിയ സീസണിൽ വിജയത്തിനായുള്ള കാത്തിരിപ്പിന് വിരാമമിട്ട് തിരുവനന്തപുരം കൊമ്പൻസ് എഫ്. സിയുടെ ആദ്യ ഗർജനം. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്.സിയെ ഷൂട്ടൗട്ടിൽ (3-0) വീഴ്ത്തിയ കൊമ്പൻസ് യിൽ ആദ്യ ജയം സ്വന്തമാക്കി.
നിശ്ചിത സമയത്ത് മത്സരം 1-1 സമനിലയിലായിരുന്നു. തിരുവനന്തപുരത്തിനായി യുവതാരം മുഹമ്മദ് നിഷാമും കണ്ണൂരിനായി ഫെഡറിക് ബോച്ച്വെയും നിശ്ചിത സമയത്ത് ഗോൾ നേടി. ഷൂട്ടൗട്ടിൽ കണ്ണൂരിന്റെ എസിയർ ഗോമസ്, ഏണസ്റ്റൻ ലവ്സാംബ, ആൽവാരോ ആൽവാരസ് എന്നിവർ എടുത്ത കിക്കുകൾ പിഴച്ചപ്പോൾ തിരുവനന്തപുരം മൂന്ന് കിക്കുകളും ഗോളാക്കിമാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |