
സാവോപോളോ: ബ്രസീലിലെ സാവോപോളോയിൽ ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം. യുവതിയുടെ ശരീരത്തിൽ സുരക്ഷാ സംവിധാനത്തിൽ കയർ ഘടിപ്പിക്കാൻ ജീവനക്കാർ മറന്നതാണ് അപകടത്തിനിടയായത്. മരിയ എഡ്വേർഡ് റോഡ്രിഗസ് ഡി ഫ്രീറ്റാസ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
ഒരു സ്വകാര്യ കമ്പനിയുമായുള്ള ജംപിനിടെയാണ് സംഭവം. സുരക്ഷാ കയറായ ബഞ്ചി കോർഡ് യുവതിയുടെ ശരീരത്തിൽ ബന്ധിപ്പിച്ചിരുന്നില്ല എന്ന കാര്യം ശ്രദ്ധിക്കാതെ ജീവനക്കാർ മരിയയെ പാലത്തിന്റെ അരികിലേേക്ക് കൂട്ടിക്കൊണ്ടു പോകുകയും താഴേക്ക് വലിച്ചെറിയുകയുമായിരുന്നു. സംഭവത്തിൽ ആറു ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടം നടന്നയുടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും യുവതി സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. മൃതദേഹം പിന്നീട് പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവ സ്ഥലത്ത് നിന്ന് പകർത്തിയ വീഡിയോകളിൽ ജീവനക്കാർ അവരെ പാലത്തിന്റെ അരികിലേക്ക് കൊണ്ടുപോകുകയും അവരെ താഴേക്ക് ഇടുന്നതും കാണാം. ചുറ്റുംനിന്നിരുന്ന ആളുകൾ പരിഭ്രാന്തരായി ' കയർ, ആളുകളേ കയർ നോക്കൂ' എന്ന് വിളിച്ചുപറയുന്നതും കേൾക്കാം,
വീഴുമ്പോൾ ജംപറെ താങ്ങിനിറുത്താൻ രൂപകല്പന ചെയ്ത സുരക്ഷാ ചരട് യുവതിയുടെ ശരീരവുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും അവർ താഴെയുള്ള മലയിടുക്കിലേക്ക് വീണുവെന്നും പ്രാദേശിക ഭരണകൂടം അറിയിച്ചു. യുവതിയുടെ മരണം സ്ഥിരീകരിച്ചുവെന്നും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ലീഗൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയതായും അധികൃതർ വ്യക്തമാക്കി.
JUST IN: 21-year-old dies after workers forget to attach safety rope and push her off 40-meter bridge in São Paulo’s Limeira, Brazil pic.twitter.com/ceqniPJkUs— Rapid Report (@RapidReport2025) June 13, 2026
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |