
കാലിഫോർണിയ: അമേരിക്കൻ സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമായ ചക് റസൽ (74) അന്തരിച്ചു. ബുധനാഴ്ച സാൻ ഡിയാഗോയിലെ വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യ അനിയ വിവരമറിയച്ചതിനെ തുടർന്ന് അടിയന്തര ചികിത്സാ സംഘം ഉടനെത്തിയെങ്കിലും രക്ഷിക്കാനായില്ല. റസലിന് മൂന്ന് മക്കളുണ്ട്.
എ നൈറ്റ്‌മെയർ ഓൺ എൽമ് സ്ട്രീറ്റ് 3: ഡ്രീം വാരിയേഴ്സ് (1987), ദ ബ്ലോബ് (1988), ദ മാസ്‌ക് (1994), ഇറേസർ (1996), ദ സ്‌കോർപിയൻ കിംഗ് (2002) തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്. കാമറോൺ ഡയസ്, ജിം കാരി, ഡ്വെയ്‌ൻ ജോൺസൺ (ദ റോക്ക്) തുടങ്ങിയ അഭിനേതാക്കളുടെ കരിയറിൽ ചക് വഴിത്തിരിവ് സൃഷ്ടിച്ചു.
2019ൽ നടൻ വിദ്യുത് ജാംവലിനെ നായകനാക്കി 'ജംഗ്‌ലി' എന്ന ഹിന്ദി ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു. 1970കളുടെ തുടക്കത്തിൽ പ്രൊഡക്ഷൻ മാനേജറായി സിനിമാ മേഖലയിലെത്തിയ അദ്ദേഹം, ഡ്രീംസ്‌കേപ്പ് (1984 ) എന്ന ചിത്രത്തിന് തിരക്കഥ രചിച്ചുകൊണ്ട് ശ്രദ്ധനേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |