കീവ്: യുക്രെയിനിലെ ഒഡേസ തുറമുഖത്ത് നിർത്തിയിട്ടിരുന്ന ചരക്കുകപ്പലിന് നേരെ റഷ്യയുടെ ഡ്രോൺ ആക്രമണം. സംഭവത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാരെ കാണാതായി. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. തുറമുഖത്ത് നിർത്തിയിട്ടിരുന്ന എംജി എജിഎൻ റാഗ്നർ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണസമയം കപ്പലിൽ നാല് ഇന്ത്യക്കാർ ഉണ്ടായിരുന്നതായാണ് വിവരം. ഇതിൽ രണ്ടുപേർ സുരക്ഷിതരാണെന്ന് കീവിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായവരുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടില്ല. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും യുക്രെയിൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.
2022 ഫെബ്രുവരിയിൽ റഷ്യ-യുക്രെയിൻ സംഘർഷം ആരംഭിച്ചതുമുതൽ ഒഡേസ തുറമുഖത്തിന് നേരെ വ്യോമാക്രമണങ്ങൾ നടന്നിരുന്നു. അതേസമയം, നിലവിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംഘർഷബാധിത പ്രദേശങ്ങളിൽ ജോലി സ്വീകരിക്കുന്നതിന് മുൻപ് സുരക്ഷാസാഹചര്യം വിലയിരുത്തണമെന്ന് കേന്ദ്ര സർക്കാർ ഇന്ത്യൻ പൗരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വാണിജ്യകപ്പലുകൾക്ക് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം കപ്പലുകളിൽ ജോലിചെയ്യുന്ന ഇന്ത്യൻ നാവികർ തങ്ങളുടെ വിവരങ്ങൾ കുടുംബവുമായി പങ്കുവയ്ക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, അടിയന്തര കോൺസുലർ സഹായം ആവശ്യമുള്ളവർ +380 93 355 9958 എന്ന എമർജൻസി ഫോൺ നമ്പറിലോ cons.kyiv@mea.gov.in, cons1.kyiv@mea.gov.in ഇമെയിലോ വഴി ബന്ധപ്പെടണമെന്നും എംബസി അറിയിച്ചു.
Two Indian citizens are missing following an attack on the cargo ship MG AGN Ragnar at Ukraine's Odesa port last night. A search is ongoing for them, while two other Indians aboard are confirmed safe. The Indian Embassy in Kyiv is liaising with Ukrainian authorities. India also cautioned citizens to assess safety before working in conflict zones due to increasing vessel attacks.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |